Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

കീഴുക്കുന്നില്‍ ജലശുദ്ധീകരണ ശാലയില്‍ നിന്ന് നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടി, 'രാത്രി ഒരു മണി; വീടിനുള്ളിലേക്ക് വെള്ളം കുത്തിയൊഴുകി'; നാടിനെ ഞെട്ടിച്ച അനുഭവം

10 JULY 2019 04:11 PM IST
മലയാളി വാര്‍ത്ത

കീഴുക്കുന്നില്‍ ചൊവ്വ പുലര്‍ച്ചെ 40 വര്‍ഷത്തിലേറെ പഴക്കമുള്ള പൈപ്പുകള്‍ പൊട്ടി. പൂവത്തുമൂട് ആറ്റില്‍ നിന്നെടുക്കുന്ന വെള്ളം പേരൂര്‍ ജലശുദ്ധീകരണ ശാലയില്‍ നിന്ന് നഗരത്തിലേക്ക് എത്തിക്കുന്ന പൈപ്പാണു പൊട്ടിയത്. പൈപ്പുകള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന കപ്ലിങ് പൊട്ടിയതാണു കാരണം. കപ്ലിങ് മുറുക്കുന്നതിനുള്ള റിങ് ദ്രവിച്ച അവസ്ഥയിലായിരുന്നു. വെള്ളത്തിന്റെ മര്‍ദത്താല്‍ കപ്ലിങ്ങുകള്‍ പൊട്ടുന്നതു പഴയ രീതിയിലുള്ള ആസ്ബസ്റ്റോസ് കോട്ടഡ് പൈപ്പുകളില്‍ സാധാരണയാണെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ പൊട്ടിയ ശുദ്ധജല വിതരണ പൈപ്പിന്റെ തകരാറുകള്‍ പരിഹരിച്ചു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ നഗരത്തിലേക്കുള്ള ശുദ്ധജല വിതരണം പുനരാരംഭിച്ചതായി ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജീവ് രത്‌നാകരന്‍ അറിയിച്ചു. പൈപ് നന്നാക്കുന്നതിനുള്ള നടപടികള്‍ പുലര്‍ച്ചെ 2 മണിയോടെ ആരംഭിച്ചിരുന്നു.

'രാത്രിയില്‍ നടുക്കുന്ന വലിയൊരു ശബ്ദം കേട്ടു. പിന്നെ കാണുന്നതു വീടിനുള്ളിലേക്ക് ചെളി നിറഞ്ഞ വെള്ളം കുത്തിയൊഴുകി വരുന്നതാണ്. എന്താണു സംഭവിക്കുന്നതെന്നൊന്നും മനസ്സിലായില്ല' വിട്ടുമാറാത്ത ഞെട്ടലോടെ കീഴുക്കുന്ന് ഹരിനിവാസില്‍ എന്‍.അനിത പറഞ്ഞു.'താഴത്തെ മുറിയില്‍ നിന്നു അമ്മ ഉച്ചത്തില്‍ വിളിക്കുന്നതു കേട്ട് അങ്ങോട്ടേക്കു ഓടിയെത്തിയപ്പോള്‍, വെള്ളം നിറഞ്ഞിട്ട് അമ്മ കിടന്ന കട്ടില്‍ ഒഴുകി നടക്കുന്നതാണു കണ്ടത്. അടുക്കളയുടെ വാതില്‍ തകര്‍ന്നിരുന്നു. ഗ്രൈന്‍ഡറും ഫ്രിഡ്ജുമെല്ലാം വീണുകിടക്കുകയായിരുന്നു. തയ്യല്‍കാരിയായ എനിക്ക് തുന്നുന്നതിനായി ലഭിച്ചിരുന്ന വിവാഹ വസ്ത്രങ്ങളടക്കമുള്ളവ വെള്ളത്തില്‍ കുതിര്‍ന്ന അവസ്ഥയിലായിരുന്നു' കണ്ണീരോടെ അനിത പറയുന്നു.

പ്രധാന പൈപ്ലൈനുകളില്‍ ഒന്നായ 600 മില്ലീമീറ്റര്‍ വ്യാസമുള്ള ആസ്ബസ്റ്റോസ് കോട്ടഡ് (എസി) പൈപ്പാണ് പുലര്‍ച്ചെ ഒന്നിനു പൊട്ടിയത്.തുടര്‍ന്നു സമീപത്തെ നാലോളം വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും ഒരു വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീഴുകയും ചെയ്തു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിക്കുകയും നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങള്‍ക്കു സഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. നഗരസഭ, ജലഅതോറിറ്റി ജീവനക്കാരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്നാണു വീടുകള്‍ വൃത്തിയാക്കിയത്.

പേരൂര്‍ ജലശുദ്ധീകരണ ശാലയില്‍ നിന്നു നഗരത്തിലേക്കു വെള്ളം എത്തിക്കുന്നതു 3 പ്രധാന പൈപ്ലൈനുകളിലൂടെയാണ്. 1000 മില്ലീമീറ്റര്‍ വ്യാസമുള്ള ഡക്‌റ്റൈല്‍ അയണ്‍ (ഡിഐ) പൈപ്പ്, 600 മില്ലീമീറ്റര്‍ വ്യാസമുള്ള കാസ്റ്റ് അയണ്‍ (സിഐ) പൈപ്പ്, ആസ്ബസ്റ്റോസ് കോട്ടഡ് (എസി) പൈപ്പ് എന്നിവയാണ് അവ. നിലവില്‍ കീഴുക്കുന്ന് വാട്ടര്‍ സപ്ലൈ റോഡിനുള്ളിലൂടെയാണ് അവ സ്ഥാപിച്ചിട്ടുള്ളത്. റബര്‍ ബോര്‍ഡിനു സമീപത്തെ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണത്തിനു ശേഷം 1000 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പ് അതുവഴി മാറ്റി സ്ഥാപിക്കും. ആ സമയത്തു നഗരത്തിലേക്കു വെള്ളം എത്തിക്കുന്നതിനാണു മറ്റ് പൈപ്പുകള്‍ നിലനിര്‍ത്തുന്നതെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജീനിയര്‍ മുഹമ്മദ് അറഫാത്ത് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (11 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (34 minutes ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (46 minutes ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (1 hour ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (1 hour ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (1 hour ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (1 hour ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (2 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (2 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (2 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (2 hours ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (9 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (10 hours ago)

Malayali Vartha Recommends