ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..

നേപ്പാളിൽ സംഭവിച്ച ദുരന്തത്തിന്റെ കാരണങ്ങൾ ചർച്ചയാവുകയാണ് . അതിനിടയിൽ മറ്റൊരു റിപ്പോർട്ടും കൂടെ പുറത്തു വരുന്നു .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് മനുഷ്യരുടെ നേരിട്ടുള്ള ഇടപെടൽ കാരണമാകുന്നുണ്ടെന്ന് പഠനം. നേപ്പാൾ, യുഎസ് ഗവേഷക സംഘം സംയുക്തമായി നടത്തിയ പഠനം റീജിയണൽ എൻവയോൺമെന്റ് ചെയ്ഞ്ച് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. നേപ്പാളിന്റെ ഖുംബു ഹിമാനിയിലാണ് എവറസ്റ്റ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.
എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നതെന്നും ഇതിൽ നിന്നുള്ള ചൂടും ലവണാംശവും ഖുംബു ഹിമാനിയിലെ മഞ്ഞുരുകലിന് കാരണമാകുന്നുണ്ടെന്നുമാണ് പഠനത്തിൽ പറയുന്നത്. ഉയർന്ന പ്രദേശത്ത് നിർജലീകരണം ഒഴിവാക്കാൻ പർവതാരോഹകരും ഗൈഡുമാരും വലിയ അളവിൽ വെള്ളം കുടിക്കുന്നതിനാലാണ് മൂത്രത്തിന്‍റെ അളവ് ഇത്രയും ഉയരുന്നതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഖരമാലിന്യം ശേഖരിച്ച് താഴേക്ക് കൊണ്ടുപോകുന്ന സംവിധാനമുണ്ടെങ്കിലും മൂത്രത്തിന്‍റ വലിയൊരു ഭാഗവും നേരിട്ട് ഹിമാനിയിലേക്കാണ് ഒഴുക്കുന്നതെന്ന് പഠനം പറയുന്നു.
ഒരു സീസണിൽ മനുഷ്യ മൂത്രത്തിൽ നിന്നുള്ള ചൂട് മാത്രം ഏകദേശം 154 ടൺ മഞ്ഞ് ഉരുകാൻ കാരണമാകാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.എന്നാൽ, മൂത്രം മാത്രമല്ല പ്രശ്നം..2023ലെ വസന്തകാലത്ത് 50 ദിവസത്തിനിടെ ബേസ് ക്യാമ്പിൽ 1,600 ടെന്റുകളിലായി 2,127 പേർ എത്തിയിരുന്നു. ഇവരുടെ താമസത്തിനും പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ച ഇന്ധനത്തിൽ നിന്നുണ്ടായ ചൂട് മാത്രം കണക്കാക്കിയാലും വലിയ തോതിൽ മഞ്ഞ് ഉരുകാൻ കഴിയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 1600 ടെന്‍റുകൾ പ്രവർത്തിപ്പിക്കാൻ എൽപിജി, മണ്ണെണ്ണ, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ വലിയ തോതിൽ ഉപയോഗിക്കപ്പെട്ടു.
ഇന്ധന ഉപയോഗവും മൂത്രത്തിൽ നിന്നുള്ള ചൂടും ചേർന്ന് ഒരു സീസണിൽ ഏകദേശം 2,492 ടൺ മഞ്ഞും മഞ്ഞുപാളികളും ഉരുകാൻ ശേഷിയുള്ള ചൂടാണ് സൃഷ്ടിച്ചതെന്ന് പഠനം വിലയിരുത്തുന്നു.ഖരമാലിന്യം ശേഖരിച്ച് താഴേക്ക് കൊണ്ടുപോകുന്ന സംവിധാനമുണ്ടെങ്കിലും മൂത്രത്തിന്റെ വലിയഭാഗവും നേരിട്ട് ഹിമാനിയിലേക്കാണ് ഒഴുക്കുന്നതെന്നാണ് പഠനം പറയുന്നത്.ഒരു സീസണിലെ മനുഷ്യ മൂത്രത്തിൽ നിന്നുള്ള ചൂട് മാത്രം ഏകദേശം 154 ടൺ മഞ്ഞ് ഉരുകാൻ കാരണമാകാമെന്നാണ് ഗവേഷകർ പറയുന്നത്.
എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ കണ്ടെത്തലുകൾ പുറത്തുവരുന്നത്. ഇപ്പോഴേ ഒരു നിയന്ത്രണം ഉണ്ടായില്ലെങ്കിൽ ഇനി ഭാവിയിൽ വരാൻ പോകുന്നത് വൻ ദുരന്തമായിരിക്കും.
https://www.facebook.com/Malayalivartha


























