പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു

മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് ദുബായില്‍ അന്തരിച്ചു. ദുബായ് മന്‍ഖുര്‍ ആശുപത്രിയിലായിരുന്നു മരണം. 43 വയസായിരുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. മലയാളം, കന്നഡ സിനിമകളിലും പാടിയിട്ടുണ്ട് .
സംഗീത പരിപാടിക്കായി കഴിഞ്ഞ മാസമാണ് ദുബായിലെത്തിയത്. പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അടുത്തദിവസം സൗദിയിലും ദുബായിലും വിവിധ പരിപാടികളില്‍ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത അന്ത്യം.
ബോളിവുഡ് ഗായകന്‍ ഉദിത്ത് നാരായണന്റെ ശബ്ദവുമായുള്ള സാമ്യമാണ് ഗാനമേള വേദികളില്‍ നിസാറിനെ ശ്രദ്ധേയനാക്കിയത്. കമ്പളക്കാട് ഇറോത്ത് വീട്ടില്‍ ഇബ്രായിയുെയും സൈനബയുടെയും മകനാണ്. ഭാര്യ : ഷഹന നിസാര്‍.
https://www.facebook.com/Malayalivartha



























