യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...

ശാരീരിക പരിമിതികളെ ആത്മവിശ്വാസം കൊണ്ട് തോൽപ്പിച്ച് ലക്ഷങ്ങൾക്ക് പ്രചോദനമായി മാറിയ പ്രിയ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ വിയോഗം ഏൽപ്പിച്ച ആഘാതത്തിലാണ് സോഷ്യൽ മീഡിയ. എന്നാൽ ഇപ്പോൾ, മരണത്തിലും തോൽക്കാത്ത സ്വാലിഹിന്റെ ഓർമ്മകൾക്ക് മുന്നിൽ കാരുണ്യത്തിന്റെ വലിയൊരു കരുതലുമായി എത്തിയിരിക്കുകയാണ് മലബാർ ഗോൾഡ് ഗ്രൂപ്പ്. സ്വാലിഹിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്നമായിരുന്ന, എന്നാൽ ഇപ്പോൾ പാതിവഴിയിൽ നിലച്ചുപോയ ആ വീടിന്റെ മുഴുവൻ നിർമ്മാണച്ചെലവും മലബാർ ഗോൾഡ് ഗ്രൂപ്പ് ഡയറക്ടർ എ.കെ. ഫൈസൽ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha























