ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു

പശ്ചിമേഷ്യന്‍ മേഖലയെ വീണ്ടും യുദ്ധത്തിന്റെ അരികിലെത്തിച്ച് പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അമേരിക്കയുടെ കടുത്ത സൈനിക നീക്കം. ഇറാന്റെ സുപ്രധാന എണ്ണ ഖനന-കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപം നങ്കൂരമിട്ടിരുന്ന ഇറാനിയന്‍ എണ്ണക്കപ്പലിന് നേരെ യു.എസ്. വ്യോമസേന മിസൈലാക്രമണം നടത്തി. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാര്‍ഗിന് സമീപത്തുണ്ടായ ഈ കടുത്ത ആക്രമണം മേഖലയില്‍ വന്‍ യുദ്ധഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
ഏറെ തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപിന് തൊട്ടടുത്തുവെച്ചാണ് ആക്രമണം നടന്നത്. കൃത്യമായ ലക്ഷ്യത്തോടെ എത്തിയ യു.എസ്. യുദ്ധവിമാനങ്ങള്‍ തൊടുത്തുവിട്ട നാല് മിസൈലുകള്‍ നേരിട്ട് കപ്പലില്‍ പതിക്കുകയായിരുന്നു. ആക്രമണത്തില്‍ കപ്പലിന് ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍, വന്‍ ദുരന്തം ഒഴിവാക്കിക്കൊണ്ട് കപ്പലിലെ ജീവനക്കാരെ മുഴുവന്‍ അടിയന്തരമായി ഒഴിപ്പിച്ചതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ വന്‍ തീപിടിത്തവും ക്രൂഡ് ഓയില്‍ ചോര്‍ച്ചയും ഉണ്ടായതായാണ് വിവരം. കടലില്‍ എണ്ണ പടരുന്നത് തടയാനും തീ നിയന്ത്രണവിധേയമാക്കാനുമുള്ള അടിയന്തര നീക്കങ്ങള്‍ ഇറാനിയന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും ചേര്‍ന്ന് നടത്തുന്നുണ്ട്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കപ്പല്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
ലോകത്തെ ഞെട്ടിച്ച ഈ വ്യോമാക്രമണത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്താന്‍ യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണോ, മേഖലയിലെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യു.എസ്. സെന്‍ട്രല്‍ കമാന്‍ഡോ തയ്യാറായിട്ടില്ല. ഇറാന്‍ ഭരണകൂടവും സംഭവത്തില്‍ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെങ്കിലും സൈന്യം കടുത്ത ജാഗ്രതയിലാണ്.
ഓഗസ്റ്റ് 31-ാം തീയതി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ച ഒരു വീഡിയോയ്ക്ക് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഖാര്‍ഗ് ദ്വീപ് ബോംബിട്ട് തകര്‍ക്കുന്നതിന്റെയും എണ്ണക്കപ്പലുകള്‍ കത്തിയെരിയുന്നതിന്റെയും എ.ഐ. നിര്‍മ്മിത വീഡിയോയായിരുന്നു ട്രംപ് പങ്കുവെച്ചിരുന്നത്. ഈ വീഡിയോ സങ്കല്‍പ്പമല്ല, മറിച്ച് യാഥാര്‍ത്ഥ്യമാക്കുകയാണോ ട്രംപ് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
https://www.facebook.com/Malayalivartha



























