സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. കല്യാണ സീസണിൽ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറത്തേക്ക് സ്വർണവില വർദ്ധിക്കുകയാണ്. ഇന്നലത്തെ വിലയെ അപേക്ഷിച്ച് കുറവാണെങ്കിലും ഇന്നും സ്വർണത്തിന് വില വർദ്ധിച്ചിട്ടുണ്ട്.
ഇന്ന് 960 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,14,880 രൂപയായി. ഇതിനു പുറമെ ജിഎസ്ടിയും, പണിക്കൂലിയുമൊക്കെ ചേർക്കുമ്പോൾ വില ഇനിയും കൂടും. ഗ്രാമിന് 120 രൂപയാണ് ഇന്ന് കൂടിയത്.
ഇന്ന് ഒരു ഗ്രാം പൊന്നിന് 14,360 രൂപയാണ്. വെള്ളി വിലയിൽ മാറ്റമൊന്നുമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും, 10 ഗ്രാമിന് 2,550 രൂപയുമാണ്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,13,920 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 14,240 രൂപയും. സെപ്തംബർ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില.
ആഗസ്തിലെ ഏറ്റവും ഉയർന്ന നിരക്ക് 1,20,240 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് 1,05,600 രൂപയും.
"
https://www.facebook.com/Malayalivartha

























