കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം.നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.
ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു സംഭവം നടന്നത്. ബൈക്ക് യാത്രക്കാരായ തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്.
ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ റോഡരികിലെ വൈദ്യുതപോസ്റ്റും തകർത്തു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
അതേസമയം കഴിഞ്ഞദിവസം തൃശ്ശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 11.42-ഓടെ കയ്പമംഗലം ദേശീയപാതയിലാണ് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരെല്ലാം തമിഴ്നാട് ദിണ്ടിഗലിലെ സ്വകാര്യ എൻജിനീയറിങ് കോളേജ് വിദ്യാർഥികളായിരുന്നു. ഈ അപകടത്തിന്റെ നടുക്കം മാറുന്നതിനു മുൻപേയാണ് കുന്നംകുളത്ത് വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചത്.
https://www.facebook.com/Malayalivartha



























