Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

തീയേ തലൈവിയേ... ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്തു വിട്ട്!!!

05 SEPTEMBER 2026 06:12 PM IST
മലയാളി വാര്‍ത്ത

തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ ... എന്നു തുടങ്ങുന്ന ഓട്ടംതുള്ളൽ എന്ന ചിത്രത്തിലെ രണ്ടാമത് വീഡിയോ ഗാനം പുറത്തുവിട്ടു. പ്രശസ്‌ത മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടത്. ധന്യാ സുരേഷ് മേനോൻ രചിച്ച് റാഹുൽ രാജ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്.

 

കൃഷ്ണ ഭദ്ര സുരേഷ്, ഭാമ യാമി ഗൗരി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. ഒരു ക്ഷേത്രോത്സവത്തോട് ചേർന്ന രീതിയിലുള്ള ഈ ഗാനം ചിത്രത്തിൻ്റെ ടൈറ്റിലാണ് എത്തുക.

 

ഏത് വിശ്വാസികൾക്കും ഒരുപോലെ ആസ്വദിക്കാൻ പോരും വിധത്തിലുള്ള ഒരു ഗാനമാണിത്. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ - സിറിയക്ക് ആലഞ്ചേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ.

 

തനി നാടൻ കഥയെന്നാണ് അണിയറ ശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിൻ്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

 

വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ്.കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ കുട്ടി, അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

 

ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശി റാമിൻ്റേതാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ,

 

 

കോസ്റ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ, സ്റ്റിൽസ് - അജി മസ്ക്കറ്റ്, മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (33 minutes ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (39 minutes ago)

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!  (48 minutes ago)

തീയേ തലൈവിയേ... ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്തു വിട്ട്!!!  (53 minutes ago)

ട്രമ്പിന്റെ ഭീഷണി  (1 hour ago)

ചില ട്രെയിനുകൾ വൈകും  (1 hour ago)

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (1 hour ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (1 hour ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (2 hours ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (2 hours ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (2 hours ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (2 hours ago)

‘മഹാരാഷ്ട്രയുടെ പെൺപുലി’  (2 hours ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (2 hours ago)

സെല്ലിൽ കൂളായി അനില..!  (2 hours ago)

Malayali Vartha Recommends