Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV

05 SEPTEMBER 2026 09:21 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും

തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ട് എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 11.42-ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ തമിഴ്‌നാട് സ്വദേശികളായ എട്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഏഴുപേർ അപകടസ്ഥലത്ത് വെച്ചും, ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.ഡിണ്ടിഗൽ പി.എസ്.എൻ.എ. എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കാറിൽനിന്നു ലഭിച്ച തിരിച്ചറിയൽ കാർഡുകളിൽനിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. സേലം സ്വദേശി വിശ്വ (20), ഡിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശികളായ സന്തോഷ് (20), പ്രസന്ന, ഡിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മധുര രജിസ്‌ട്രേഷനിലുള്ള സെവൻ സീറ്റർ കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.

 

 

ഈ പ്രദേശം വലിയൊരു അപകടക്കെണിയായി മാറിയിട്ട് നാളുകളേറെയായി. പ്രമുഖ സിനിമാ-മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത് ഇപ്പോൾ അപകടമുണ്ടായ സ്ഥലത്തുനിന്ന് കേവലം 100 മീറ്റർ മാത്രം അകലെയാണ്. തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതാണ് നാട്ടുകാരുടെ രോഷത്തിന് കാരണം.
ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്നു വിദ്യാർഥികളുടെ വാഹനം. ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഡൈവേർഷൻ ഭാഗത്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ചരക്കുലോറി. ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ തന്നെ, അതും തെറ്റായ ദിശയിലാണ് ഈ ലോറി പാർക്ക് ചെയ്തിരുന്നത്. നിർത്തിയിട്ട ലോറിയാണെന്ന് തിരിച്ചറിയാൻ കഴിയാതെ അതിവേഗത്തിൽ വന്ന കാർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് എട്ടു ജീവനുകൾ പൊലിയാൻ കാരണമായതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. പണി നടക്കുന്ന മേഖലയായിട്ടും മതിയായ വെളിച്ചമോ മുന്നറിയിപ്പ് നൽകുന്ന സൂചനാ ബോർഡുകളോ ഇവിടെ സ്ഥാപിച്ചിരുന്നില്ല. റോഡ് പണി നടക്കുന്നത് അറിയാതെ വന്നതാണ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും ഇത്രവലിയ ദുരന്തത്തിലേക്കും വഴിവെച്ചത്.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു തരിപ്പണമായി. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും പിന്നീട് എത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

 

 

 

 

 

കാറിന്റെ മുൻഭാഗം പൂർണ്ണമായും ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ഒടുവിൽ അഗ്നിരക്ഷാസേന വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന വിദ്യാർഥികളെ പുറത്തെടുത്തത്.വലിയ ശബ്ദം കേട്ടാണ് പ്രദേശവാസികൾ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. കാറിനുള്ളിലെ കാഴ്ചകൾ അങ്ങേയറ്റം ഭയാനകമായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാട്ടുകാർ പറഞ്ഞു. അപകടത്തിന്റെ തീവ്രതയിൽ വിദ്യാർഥികളുടെ മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ചോരയിൽ കുളിച്ചുകിടന്ന ശരീരങ്ങൾ അതിസാഹസികമായാണ് പുറത്തെടുത്തത്.ഇടിയുടെ ശക്തി വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന മറ്റൊരു വിവരവും ദൃക്സാക്ഷികൾ പങ്കുവെച്ചു. ലോറിയുടെ പിന്നിലേക്ക് കാർ അതിശക്തമായി ഇടിച്ചുകയറിയപ്പോൾ കാറിലുണ്ടായിരുന്ന ഒരു വിദ്യാർഥി തെറിച്ച് ലോറിയുടെ പുറത്തേക്കാണ് വീണത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.സംവിധാനങ്ങളുടെ തികഞ്ഞ പരാജയമാണ് ഈ അപകടമെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. നിർമ്മാണം നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന കർശന നിയമമുള്ളപ്പോഴാണ് ചരക്കുലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ തന്നെ നിർത്തിയിട്ടത്. ഇതിന് പുറമെ ഡൈവേർഷൻ ബോർഡുകൾ ഇല്ലാതിരുന്നതും വലിയൊരു സുരക്ഷാ വീഴ്ചയാണ്.നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽനിന്ന് യുവാക്കളെ പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയെത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുക്കാൻ കഴിഞ്ഞത്. എട്ടു മൃതദേഹങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.

 

 


പനമ്പിക്കുന്ന് സെന്ററിൽനിന്ന് മൂന്നുപീടിക ബൈപാസ് തുടങ്ങുന്ന സ്ഥലംവരെ മാത്രമേ ഹൈവേയിലൂടെ വണ്ടികൾ പോകുകയുള്ളൂ. ഇവിടെനിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്കു മാറണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇവിടെ മുന്നറിയിപ്പുബോർഡുകൾ ഉൾപ്പെടെയുള്ള അറിയിപ്പുകളൊന്നുമില്ല. കോൺക്രീറ്റുപയോഗിച്ചുള്ള ചെറിയ ഭിത്തി സ്ഥാപിച്ച് ചെറുതായി തടസ്സമുണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിലിടിച്ച് രണ്ടാഴ്ചമുൻപും അപകടമുണ്ടായിട്ടുണ്ട്. സൂചനാബോർഡുകളില്ലാത്തതുകാരണം ഭിത്തിയിൽ വന്നിടിച്ച കാറിലെ രണ്ടുപേർക്കാണ് അന്നു പരിക്കേറ്റത്. വെള്ളിയാഴ്ച അർധരാത്രിയിലെ ദുരന്തത്തിന് തൊട്ടുമുൻപായി മറ്റൊരു കാർ അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഈ കോൺക്രീറ്റ് ഭിത്തിക്കു പിറകിലായാണ് ലോറി നിർത്തിയിട്ടിരുന്നത്. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന അതേദിശയിൽ പാർക്ക് ചെയ്ത ലോറി കാണാത്തതാകാം അപകടത്തിനുകാരണമെന്നു പറയുന്നു.
അനധികൃതമായി മൂന്നു ലോറികൾ അപകടസമയത്ത് ഇവിടെ പാർക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതിൽ രണ്ടു ലോറികളുമായി ഡ്രൈവർമാർ സ്ഥലംവിട്ടു.ലോറിയുടെ പിന്നിൽവന്നിടിച്ച കാർ പൂർണമായും തകർന്നുതരിപ്പണമായി. അടിയിലേക്ക് ഇടിച്ചുകയറിയ കാർ കയറുകെട്ടി വലിച്ചു പുറത്തെടുത്താണ് യാത്രക്കാരെ പുറത്തെടുത്തത്. എട്ടുപേരിൽ ഒരാൾക്കുമാത്രമാണ് നേരിയ മിടിപ്പുണ്ടായിരുന്നത്. ആശുപത്രിയിലെത്തുംമുൻപ് അയാളും മരിച്ചു.ദിണ്ടിഗലിലെ പി.എസ്‍.എൻ.എ. എൻജിനീയറിങ് കോളേജ് വിദ്യാർഥികൾതന്നെയാണ് കാറിലുണ്ടായിരുന്നതെന്നാണ് ഏറക്കുറെ ഉറപ്പിക്കുന്നത്. ഐ.ഡി. കാർഡിനുപുറമേ, ഏതാനും ബാഗുകളും കിട്ടിയിട്ടുണ്ട്. വാഹനമുടമയെ പോലീസ് കണ്ടെത്തി. പരിചയമുള്ള വിദ്യാർഥികളിൽ ഒരാൾ ചോദിച്ചതിനെത്തുടർന്നാണ് വാഹനം നൽകിയതെന്ന് ഇദ്ദേഹം പറയുന്നു. പക്ഷേ, എങ്ങോട്ടാണ് യാത്രയെന്ന് അറിയിച്ചിരുന്നില്ല.ടൂർ പോയതാകാമെന്നാണ് സംശയിക്കുന്നത്. പരിവാഹൻ സൈറ്റിൽ നമ്പർ പരിശോധിച്ചപ്പോൾ ഒരുമാസംമുൻപുമാത്രം രജിസ്ട്രേഷൻ നടന്ന വാഹനമാണിതെന്ന് കണ്ടെത്തി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (1 hour ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (1 hour ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (1 hour ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (2 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (2 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (5 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (5 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (5 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (6 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (6 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (6 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (6 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (6 hours ago)

Malayali Vartha Recommends