ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു. പാറശാല ഷാരോണ്‍ കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സിയിലായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
അതേസമയം പാറശാല ഷാരോൺ കൊലക്കേസ് ഉൾപ്പെടെ കേസുകളുടെ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കാമുകനായിരുന്ന ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ മാരകമായ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണ രീതിയെ കോടതി അടക്കം അഭിനന്ദിച്ചിട്ടുണ്ടായിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് സാധിച്ചതായിരുന്നു ഷാരോൺ രാജ് കൊലക്കേസിൽ നിർണായകമായത്.
"
https://www.facebook.com/Malayalivartha



























