ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു

ജപ്പാനിലെ ജോലിസ്ഥലത്തു കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ഇരിട്ടി നിടിയോടിയിലെ തെക്കന്‍വീട്ടില്‍ പ്രകാശന്റെയും ബിനയുടെയും മകള്‍ വി. ദേവികയെയാണ് (22) ജപ്പാനിലെ ഗിഫു സിറ്റിക്കു സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ശ്രമം തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസ് തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. ജപ്പാനിലെ ഇഗലൊചൊവന്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പറേഷനില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ദേവിക. 3 വര്‍ഷത്തെ കരാര്‍ കാലാവധിയില്‍ 6 മാസം മുന്‍പാണു ജോലിയില്‍ പ്രവേശിച്ചത്
https://www.facebook.com/Malayalivartha



























