ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. ചിതറ വേങ്കോട് സ്വദേശി അനന്തു (31) ആണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം നടന്നത്.
കടയ്ക്കൽ ഭാഗത്തു നിന്ന് മടത്തറയിലേക്ക് ബുള്ളറ്റിൽ വരികയായിരുന്ന അനന്തുവിൻ്റെ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനന്തു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം തൊട്ടുപിന്നാലെയെത്തിയ ടോറസ് ലോറി അനന്തുവിനെ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില അതീവ ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടത്തിന് ശേഷം നിർത്താതെ പോയ ടോറസ് ലോറിയെ ചിതറ പോലീസ് ഉടൻ തന്നെ പിന്തുടർന്നു. കുളത്തൂപ്പുഴ പൊലീസിന്റെ സഹായത്തോടെ ഡാലിയിൽ വെച്ച് ലോറി തടഞ്ഞു. ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ ചിതറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
"
https://www.facebook.com/Malayalivartha



























