Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

പ്രളയബാധിതര്‍ക്ക് ആശ്വാസമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി 18.55 കോടിക്ക് 371 വീടാണ് നിര്‍മിച്ച് നല്‍കുന്നത്

10 JULY 2019 05:40 PM IST
മലയാളി വാര്‍ത്ത


പ്രളയബാധിതര്‍ക്ക് ആശ്വാസമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി 18.55 കോടിക്ക് 371 വീടാണ് നിര്‍മിച്ച് നല്‍കുന്നത്. ആയിരം വീടുകളാണ് നിര്‍മിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യഘട്ടമായാണ് 371 വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. തിരുവനന്തപുരം ശാസ്തമംഗലം ധനലക്ഷ്മി ബാങ്കില്‍ തുടങ്ങിയ പ്രത്യേക അക്കൗണ്ടില്‍ നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സംഭാവന നല്‍കിയിട്ടുണ്ട്. 3,53,43,903/ രൂപ അക്കൗണ്ടില്‍ ലഭിച്ചിട്ടുണ്ട്.

കെ.പി.സി.സിക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് വിവിധ ജില്ലകളില്‍ 23 വീടുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. ആലപ്പുഴയില്‍ നാലും എറണാകുളത്ത് ആറും വയനാട് ഏഴും ഇടുക്കിയില്‍ അഞ്ചും തിരുവനന്തപുരത്ത് 23 വീടുകളാണ് വിവിധ ഘട്ടങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ഇതിനായി ഒരു കോടി 15 ലക്ഷം രൂപ നിര്‍മ്മാണച്ചെലവിനായി ഗുണഭോക്താക്കള്‍ക്ക് നല്‍കി കഴിഞ്ഞു. 

കെ.പി.സി.സി ഫണ്ടില്‍ ലഭിച്ച തുകയില്‍ ബാക്കി വരുന്ന 2.38 കോടി രൂപ 47 വീടുകളുടെ നിര്‍മ്മാണത്തിനായി വിവിധ ജില്ലകളിലേക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. എറണാകുളത്ത് ഈ ഫണ്ടുപയോഗിച്ച് പുതുതായി 25 വീടുകളും, ആലപ്പുഴ 20 വീടും, കോട്ടയം, കണ്ണൂര്‍, കൊല്ലം ജില്ലകളിലായി എട്ട് വീടുകളും ഉള്‍പ്പെടെ 53 വീടുകളുടെ നിര്‍മ്മാണം കൂടി നടത്തും. അങ്ങനെ് 76 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കര്‍ണാടക പി.സി.സി. കെ.പി.സി.സി. ഫണ്ടിലേക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ തുക കൂടി കിട്ടിയാല്‍ 20 വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കും. അങ്ങനെ മൊത്തം 96 വീടുകളകും. 14 ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 110 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നു.

എറണാകുളം ജില്ലയിലെ എം.എല്‍.എമാരായ വി.ഡി.സതീശന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, റോജി.എന്‍.ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ മണ്ഡലങ്ങളില്‍ അവരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 വീടുകള്‍ കൂടി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍, കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ വിവിധ ജില്ലകളിലായി 30 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലും, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലുമായി 25 വീടുകള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ മണ്ഡലത്തില്‍ 132, 133 ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ കെ.എസ്.യു. സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.നയിം മുള്ളുങ്കളുടെ നേതൃത്വത്തില്‍ പ്രളയ ബാധിതര്‍ക്കായി 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. 
കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് 371 വീടുകളാണ് പൂര്‍ത്തിയായതും പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതും. ഇതിന് മൊത്തം ചെലവാകുന്ന തുക 18.55 കോടി രൂപയാണ്. രാജീവ്ഗാന്ധി നാഷണല്‍ റിലീഫ് ആന്‍ഡ് വെല്‍ഫയര്‍ ട്രസ്റ്റില്‍ നിന്നും 2,16,00000/ രൂപ കെ.പി.സി.സിക്ക് നല്‍കിയിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (13 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (36 minutes ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (48 minutes ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (1 hour ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (1 hour ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (1 hour ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (1 hour ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (2 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (2 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (2 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (2 hours ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (9 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (10 hours ago)

Malayali Vartha Recommends