കൊട്ടാരക്കരയിൽ വീട്ടിൽ ഉപയോഗിക്കാതെ വച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ഓടനാവട്ടം വാപ്പാലയിലാണ് സംഭവം. വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകര്‍ന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകട സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നത് കൊണ്ട് വന്‍ അപകടം ഒഴിവായി. റവന്യൂ-പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ജൂണ്‍ 20ന് എത്തിച്ച പുതിയ സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. സിലണ്ടര്‍ ഉപയോഗിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























