Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് പാചകവാതക വിതരണമേഖലയില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി ഉത്തരവ്... പാചകവാതക വിതരണമേഖലയിലെ തൊഴിലാളി സംഘടനകള്‍ ഒരുസമരത്തിലേക്കും നീങ്ങരുതെന്ന് പ്രധാന നിര്‍ദ്ദേശം

11 JULY 2019 11:09 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന സമരങ്ങള്‍ പാചകവാതക വിതരണത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ പാചകവാതക വിതരണമേഖലയില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി ഉത്തരവായി. അവശ്യവസ്തുവെന്ന നിലയില്‍ പാചകവാതകത്തിന്റെ സുഗമമായ വിതരണവും ലഭ്യതയും ഉറപ്പാക്കാനാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് ഉത്തരവില്‍ പറയുന്നു. പാചകവാതക വിതരണമേഖലയിലെ തൊഴിലാളി സംഘടനകള്‍ ഒരുസമരത്തിലേക്കും നീങ്ങരുതെന്നാണ് പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദേശം.

തൊഴിലുടമക്കൊപ്പം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഡിമാന്‍ഡ് നോട്ടീസ് നല്‍കുകയാണ് സംഘടനകള്‍ ചെയ്യേണ്ടത്. തൊഴില്‍ത്തര്‍ക്കം സംബന്ധിച്ച വിവരം ലഭിച്ചാല്‍ ഈ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറിനകം പ്രശ്‌നപരിഹാരത്തിന് ഇടപെടണം. പെരുമാറ്റച്ചട്ടം ലംഘിച്ച് സമരം നടത്തിയാല്‍ അവശ്യസേവന നിയമത്തിലെ (കെസ്മ) വ്യവസ്ഥകള്‍ പ്രകാരം പാചകവാതക വിതരണം സുഗമമാക്കാന്‍ ജില്ല കലക്ടര്‍ നടപടിയെടുക്കണം.

ടാങ്കര്‍ ലോറി െ്രെഡവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ എണ്ണക്കമ്പനികള്‍ പരിശീലനം നല്‍കുകയും സുരക്ഷ പരിശീലന സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുകയും വേണം.പാചകവാതക ലോറികളുടെ ഡ്രൈവര്‍മാര്‍ക്ക് സാധുവായ ലൈസന്‍സ് ഉണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പും പൊലീസും ഉറപ്പാക്കണം.
സേവന വേതന വ്യവസ്ഥകള്‍ പുതുക്കുന്നതുസംബന്ധിച്ച തര്‍ക്കങ്ങള്‍ നിലവിലെ കരാര്‍ തീരുന്നതിന് മൂന്നുമാസം മുമ്ബ് തൊഴില്‍ വകുപ്പ് പരിഹരിക്കണം.
സംസ്ഥാന ലേബര്‍ കമീഷണര്‍ ചെയര്‍മാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് പെരുമാറ്റച്ചട്ടം തയാറാക്കിയത്. ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍കൂടി ഉള്‍പ്പെടുത്തി അന്തിമരൂപം നല്‍കി.പാചകവാതക ടാങ്കര്‍ ലോറികള്‍ അപകടത്തില്‍പെടുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും ഇതോടൊപ്പം നിര്‍ദേശിച്ചിട്ടുണ്ട്.
പാചകവാതക സിലിണ്ടറുകള്‍ കൂടുതല്‍ അളവില്‍ കൊണ്ടുപോകുമ്പോള്‍ ജി.പി.എസ് സഹായത്തോടെ ഗതാഗത വകുപ്പിന്റെ നിരീക്ഷണം ഉണ്ടായിരിക്കുക, ദീര്‍ഘദൂര ചരക്കുകടത്തിന് രണ്ട് ഡ്രൈവര്‍മാരുടെ സേവനം ഉറപ്പാക്കുക, പാചകവാതക ഏജന്‍സികളില്‍ എണ്ണക്കമ്പനി അധികൃതരുടെ സഹായത്തോടെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക, ഉപഭോക്താക്കളോട് മോശമായി പെരുമാറുന്ന ഡെലിവറി ജീവനക്കാരെ അറസ്റ്റുചെയ്യുക തുടങ്ങിയവയാണ് മറ്റുനിര്‍ദേശങ്ങള്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (11 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (34 minutes ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (46 minutes ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (1 hour ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (1 hour ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (1 hour ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (1 hour ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (2 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (2 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (2 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (2 hours ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (9 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (10 hours ago)

Malayali Vartha Recommends