Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

ഇവിടെ ഇങ്ങനെയാണ് ഭായി... ഉത്തരേന്ത്യയില്‍ പശുവിന് വേണ്ടി ചാകാനും തയ്യാറാകുന്നവര്‍ ഇവിടെ മൈന്‍ഡ് ചെയ്യുന്നില്ല; ബിജെപി എംപി സുരേഷ് ഗോപി കൂടി അംഗമായ ട്രെസ്റ്റിന്റെ കീഴിലുള്ള പശുക്കളെ ഏറ്റെടുത്ത് മന്ത്രിമാര്‍; ഗോമാതാവിന് വേണ്ടി വാദിക്കുന്നവരെ കാണാനില്ല; വിവാദം പുകയുന്നു

11 JULY 2019 12:32 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും സമ്പന്നനായ ദൈവമായ ശ്രീ പത്മനാഭസ്വാമിയുടെ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാലയില്‍ പശുക്കളെ പട്ടിണിക്കിട്ട സംഭവം വഴിത്തിരിവിലേക്ക്. സര്‍ക്കാര്‍ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ്. 

അതേസമയം സുരേഷ് ഗോപി കൂടി അംഗമായ സ്വകാര്യ ട്രെസ്റ്റിന് കീഴിലുള്ള പശുക്കളുടെ അവസ്ഥ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. എല്ലും തോലുമായ 36 പശുക്കളുടെ ജീവന്‍ പോലും അപകടത്തിലാണ്. ഗോമാതാവിന് വേണ്ടി വാദിക്കുന്നവരെ കേരളത്തില്‍ കാണാന്‍ പോലുമില്ല. ഇത് ഉത്തരേന്ത്യയിലായിരുന്നെങ്കില്‍ വന്‍ വിവാദമായേനെ. ഈ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തിരിക്കുകയാണ് മന്ത്രിമാരും. അതേസമയം ഇതിനെപ്പറ്റി പ്രതികരിക്കാന്‍ സുരേഷ് ഗോപിയോ മറ്റ് ബിജെപിക്കാരോ രംഗത്തെത്തിയില്ല. 

ഇവിടെയുള്ള പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് ഗോശാല സന്ദര്‍ശിച്ച മൃഗസംരക്ഷണ മന്ത്രി കെ. രാജു അറിയിച്ചു. സ്വകാര്യ ഗോശാലയില്‍ കണ്ടത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണെന്ന് മന്ത്രി പറഞ്ഞു. മേല്‍ക്കൂരപോലുമില്ലാത്ത സ്ഥലത്താണ് പശുക്കളെ പാര്‍പ്പിച്ചിട്ടുള്ളത്. കൃത്യമായി തീറ്റയും നല്‍കുന്നില്ല. മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് കേരള ഫീഡ്‌സില്‍ നിന്ന് കാലിത്തീറ്റയും ക്ഷീരവികസന വകുപ്പ് പച്ചപ്പുല്ലും ഗോശാലയിലെത്തിച്ചു. വെറ്ററിനറി ഡോക്ടര്‍മാരെത്തി പശുക്കളെ പരിശോധിക്കും. അവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഗോശാല സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. 

കുതിരമാളികക്ക് സമീപത്ത് കൊട്ടാരംവക ഭൂമിയിലാണ് ക്ഷേത്രത്തിലേക്ക് പാല്‍ നല്‍കാനായി സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അംഗങ്ങളായ ട്രസ്റ്റ് സ്വകാര്യ ഗോശാല തുടങ്ങിയത്. ഇപ്പോള്‍ ക്ഷേത്രത്തിലേക്ക് പാല്‍ നല്‍കുന്നത് പേരിന് മാത്രമാണ്. 36 പശുക്കളാണ് ഇപ്പോള്‍ ഇവിടെ പട്ടിണികിടന്ന് എല്ലുംതോലുമായ അവസ്ഥയിലുള്ളത്. ക്ഷേത്രം ഗോശാലയിലേക്ക് ഈ പശുക്കളെ മാറ്റാന്‍ തയാറാണെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. പ്രളയവും ശബരിമല പ്രശ്‌നവുമെല്ലാം വന്നതോടെ ഫണ്ട് ലഭിക്കുന്നത് കുറഞ്ഞതാണ് പശുക്കളുടെ പരിപാലനത്തില്‍ പ്രശ്‌നമുണ്ടാകാന്‍ കാരണമെന്നും അവര്‍ പറയുന്നു. ഗോശാലയിലെ പശുക്കുട്ടിയെ പട്ടി കടിച്ചതിനെ തുടര്‍ന്നാണ് ഇവിടത്തെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം ഗോശാല സന്ദര്‍ശിച്ചിരുന്നു. പശുക്കള്‍ക്ക് മതിയായ തീറ്റ ലഭ്യമാക്കുന്നില്ലെന്ന് മാത്രമല്ല, വൃത്തിഹീനമായ സ്ഥലത്താണ് പാര്‍പ്പിച്ചിട്ടുള്ളതും.

അതേസമയം ഉത്തരേന്ത്യയില്‍ നിന്നും ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. പശുവിനെ നല്‍കാന്‍ യു.പിയിലെ ആശ്രമത്തിലേക്കുപോയ ചെങ്ങന്നൂര്‍ സ്വദേശിയുടെ മരണത്തില്‍ ദുരൂഹത ഇപ്പോഴും ഒഴിയുന്നില്ല. ചെങ്ങന്നൂര്‍ പാണ്ഡവന്‍പാറ അര്‍ച്ചന ഭവനത്തില്‍ വിക്രമനാണ് (55) സ്വാമിയോടൊപ്പം പശുവുമായി ഡല്‍ഹിയില്‍ പോയി ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്. ക്ഷീര കര്‍ഷകനായിരുന്ന ഇദ്ദേഹം കറവപ്പശുക്കളുടെ കച്ചവടം നടത്തിയാണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്.

പെരിങ്ങാലയിലുള്ള ആശ്രമത്തിലെ സ്വാമിയുടെ ഡല്‍ഹി മധുരവൃന്ദാവന്‍ ആശ്രമത്തിലേക്ക് വെച്ചൂര്‍ പശുവിനെ വാങ്ങാനാണ് സ്വാമി വിക്രമനെയും കൂട്ടി ജൂണ്‍ 16ന് നാട്ടില്‍നിന്ന് പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 
23ന് വൈകീട്ട് അഞ്ചുമണിയോടെ അരുണിനെ ഫോണില്‍ വിളിച്ചാണ് പിതാവ് മരിച്ചതായി അറിയിച്ചത്. രാത്രിയില്‍ വിജനമായ സ്ഥലത്ത് അരുണിനെ കൂട്ടിക്കൊണ്ടുപോയി ട്രക്കില്‍ കൊണ്ടുവന്ന മൃതദേഹത്തിന്റെ മുഖം മാത്രം കാണിച്ചു. തിങ്കളാഴ്ച വെളുപ്പിനെ വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചു. മക്കളുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (11 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (34 minutes ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (46 minutes ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (1 hour ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (1 hour ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (1 hour ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (1 hour ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (2 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (2 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (2 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (2 hours ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (9 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (10 hours ago)

Malayali Vartha Recommends