കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും ഫോണ്‍ വേട്ട.... ജയിലില്‍ നിന്ന് പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡില്‍ രണ്ടു ഫോണുകള്‍ കൂടി പിടിച്ചെടുത്തു. ഒന്നാം ബ്ലോക്കില്‍ നടത്തിയ റെയ്ഡില്‍ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി.
നേരത്തെ, ജയിലില്‍ നടത്തിയ റെയ്ഡില്‍ നിരവധി ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഫോണുകളും ഇവ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന സോളാര്‍ ചാര്‍ജറുകളും റെയ്ഡില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നു തടവുകാരെ ജയില്‍ മാറ്റുകയും സെല്ലുകള്‍ മാറ്റുകയും ചെയ്തിരുന്നു.
ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തെളിഞ്ഞ പശ്ചാത്തലത്തില്‍ റെയ്ഡുകള്‍ തുടരാന്‍ ജയില്‍ വകുപ്പ് തീരുമാനം എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























