ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ജിപ്സി സംസ്കാരത്തെ അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് (77) അന്തരിച്ചു. ഫ്രാൻസിലെ ആർലെസിൽ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്.
സാധാരണക്കാരുടെ ജീവിതത്തോട് താല്പര്യം കാണിക്കുകയും രാജ്യാതിരുകൾ മായ്ച്ചുകളയുകയും ചെയ്യുന്ന സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്.
ജിപ്സി സംസ്കാരത്തെ ആസ്പദമാക്കി ഇരുപതിലധികം സിനിമകൾ സംവിധാനം ചെയ്തുിട്ടുണ്ട്.
1993-ൽ പുറത്തിറങ്ങിയ ലാച്ചോ ഡ്രോം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യ മുതൽ സ്പെയിൻ വരെ വ്യാപിച്ചുകിടക്കുന്ന റോമൻ സംഗീത പാരമ്പര്യത്തെ ദൃശ്യവൽക്കരിച്ച ഈ ചിത്രം കാൻ ചലച്ചിത്ര മേളയിൽ പുരസ്‌കാരം നേടുകയും ചെയ്തു. 1997-ൽ പുറത്തിറങ്ങിയ ഗാഡ്‌ജോ ഡി ലോ എന്നചിത്രവും ഏറെ ശ്രദ്ധേയമായി . 2004-ൽ പുറത്തിറങ്ങിയ എക്‌സൈൽസ് എന്ന ചിത്രത്തിന് കാനിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
"
https://www.facebook.com/Malayalivartha



























