മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്. വിയറ്റ്നാമിൽ നടന്ന മിസ് വേൾഡ് 2026 സൗന്ദര്യമത്സരത്തിലാണ് ജൊഹെയ്റി മോള കിരീടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് തായ്ലൻഡിന്റെ ഓപൽ സുചാത ചുവാങ്സ്രിയാണ് ജൊഹെയ്റിയെ കിരീടമണിയിച്ചത്.
സ്പെയിനിന്റെ എലിസബത്ത് റെയ്ൻസ് റണ്ണറപ്പായി. മലേഷ്യയുടെ താനുസിയ ചെട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച നികിത പോർവാൽ ടോപ് 40ൽ ഇടം നേടി. എന്നാൽ ടോപ് 20 ഘട്ടത്തിലേക്ക് മുന്നേറാൻ നികിതയ്ക്ക് സാധിച്ചില്ല.
https://www.facebook.com/Malayalivartha



























