മകന് വിഷം കൊടുത്ത് കൊലപ്പെടുത്തിയശേഷം പിതാവും വിഷം കഴിച്ച് മരിച്ചു

അച്ഛന്‍ മകന് വിഷം കൊടുത്ത് കൊലപ്പെടുത്തിയശേഷം പിതാവും വിഷം കഴിച്ച് മരിച്ചു. അരിപ്പറമ്പ് പടിപ്പുരക്കല്‍ രാജേഷ് (43) മകന്‍ രൂപേഷ് (11) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രിയിലാണു വിഷം കഴിച്ചതെന്നു കരുതുന്നു.
ഇരുമ്പാണി ഉപയോഗിച്ചു വീടിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്ത വിധം അടച്ച നിലയിലായിരുന്നു. മകനു വിഷം നല്‍കിയശേഷം രാജേഷ് വിഷം കഴിക്കുകയായിരുന്നുവെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോര്‍ച്ചില്‍ കിടന്നുറങ്ങുകയായിരുന്ന മൂത്ത മകന്‍ ഹരീഷ് രാവിലെ ഉണര്‍ന്ന ശേഷം അച്ഛനും സഹോദരനും ഉണരാത്തതിനെത്തുടര്‍ന്ന് ജനാലയിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ സമീപവാസികളെയും പോലീസിലും വിവരം അറിയിച്ചു. തുടര്‍ന്നു അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. രാജേഷിന്റെ ഭാര്യ മറ്റൊരാളുടെ കൂടെയാണു താമസിക്കുന്നത്.
https://www.facebook.com/Malayalivartha

























