മദ്യപിച്ചതിതിനുശേഷം കുപ്പി റെയില്‍വേ പാളത്തില്‍ കൊണ്ടു വയ്ക്കുന്നതിനിടെ കാലുറയ്ക്കാതെ പാളത്തിലേക്ക് വീണു, രക്ഷകനായത് ലോക്കോപൈലറ്റ്

മദ്യപിച്ചതിതിനുശേഷം കുപ്പി റെയില്‍വേ പാളത്തില്‍ കൊണ്ടുവയ്ക്കുന്നതിനിടെ കാലുറയ്ക്കാതെ പാളത്തിലേക്ക് വീണു. യുവാവിനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നതാകട്ടെ ലോക്കോ പൈലറ്റും. ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്തി ലോക്കോ പൈലറ്റ് സി സുരേഷ് കുമാറാണ് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. മുരുക്കുംപുഴ സ്‌റ്റേഷനു സമീപം പുനലൂര്‍ മധുര പാസഞ്ചര്‍ ട്രെയിനിനു (നമ്പര്‍ 56701) മുന്നില്‍ ബുധന്‍ രാത്രി എട്ടേകാലോടെയാണു സംഭവം നടന്നത്.
മദ്യക്കുപ്പി കളയാനായി പ്രദേശവാസിയായ അഭിലാഷ് ട്രാക്കിലെത്തുകയായിരുന്നു. എന്നാല്‍ നിലയുറയ്ക്കാതെ ഇയാള്‍ വീണുപോയി. ഇതുകണ്ട ലോക്കോ പൈലറ്റ് ബ്രേക്കിട്ട് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. നിര്‍ത്തിയ എന്‍ജിന്റെ അടിയിലായാണ് അഭിലാഷ് കിടന്നതെങ്കിലും പരുക്കില്ലാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha

























