Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

കേരളത്തിൽ കാലവർഷം ദുരിതം വിതക്കുന്നു.. ആര്‍ത്തലച്ച് പെയ്യുന്ന പെരുമഴയില്‍ സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നു.. ഉരുൾ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പെട്ട് മണ്ണിനടിയിലായവരുടെ എണ്ണത്തിൽ വർധന... ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; പാലാനഗരത്തിൽ വെള്ളം കയറി; ആലപ്പുഴ -കോട്ടയം വഴി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു..നാല് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും..

09 AUGUST 2019 11:39 AM IST
മലയാളി വാര്‍ത്ത

ദുരിതപെയ്ത്തായി കാലവർഷം; ഇന്ന് 14 മരണം; വയനാട് മേപ്പാടി പുത്തുമല ഉരുൾപൊട്ടൽ: മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു; കൂടുതൽ ആളുകൾ മണ്ണിലടിയിലുണ്ടെന്ന് സംശയം; ദുരന്തനിവാരണസേനയും സൈന്യവും സ്ഥലത്ത്; വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കിട്ടി; കുറ്റ്യാടിയിൽ ഒഴുക്കിൽ പെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടുകിട്ടി; ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; പാലാനഗരത്തിൽ വെള്ളം കയറി; ആലപ്പുഴ -കോട്ടയം വഴി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കേരളത്തിൽ കാലവർഷം ദുരിതം വിതക്കുന്നു.. ആര്‍ത്തലച്ച് പെയ്യുന്ന പെരുമഴയില്‍ സംസ്ഥാനത്ത് മരണസംഖ്യ ഉയരുന്നു.. ഉരുള്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പെട്ട് മണ്ണിനടിയിലായവരുടെ എണ്ണത്തിൽ വർധന... വയനാട് മേപ്പാടി പുത്തുമല ഉരുൾപൊട്ടലിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു..വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കിട്ടി; കുറ്റ്യാടിയിൽ ഒഴുക്കിൽ പെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടുകിട്ടി; ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; പാലാനഗരത്തിൽ വെള്ളം കയറി; ആലപ്പുഴ -കോട്ടയം വഴി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ആര്‍ത്തലച്ച് പെയ്യുന്ന പെരുമഴയില്‍ സംസ്ഥാനത്ത് ഇന്ന് 8 മരണം. മലപ്പുറത്ത് നാല് പേരും, കോഴിക്കോട് രണ്ട് പേരും, വയനാട്ടിലും കണ്ണൂരിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.മരണ സംഖ്യ ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ
പറമ്പിക്കുളം ഡാമിൽ നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ടതിനെ തുടർന്ന് ഇവിടെ നിന്നും തുറന്നു വിട്ട വെള്ളം പരിങ്ങൽക്കൂത്ത് ഡാമിലേക്കെത്തും. 400 ഘനയടി വെള്ളമാണ് രണ്ട് മണിക്കൂറിനുള്ളിൽ പെരിങ്ങൽക്കുത്തിൽ എത്തുക. ഇതേതുടർന്ന് 11 ജില്ലകളിൽ ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി. മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും വെള്ളമെത്തും.

ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഉച്ചതിരിഞ്ഞ് ചാലക്കുടി പുഴയിലെ ജലനിരപ്പ് അരയടി ഉയരും. ഷോളയാർ ഡാം തുറക്കാതെ ഇവിടെ വെള്ളപ്പൊക്കമുണ്ടാവുന്നത് ആദ്യമാണ്. ഷോളയാറിൽ ഇപ്പോൾ സംഭരണ ശേഷിയുടെ 38 ശതമാനം വെള്ളമാണുള്ളത്. ചാലക്കുടിയിൽ ഇതുവരെ 12 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നത്. 11 ജില്ലകളിൽ ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി. മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും വെള്ളമെത്തും.

മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. നാല് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ കാലവർഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കോഴിക്കോട് മാവൂർ, ചെറൂപ്പ, തെങ്ങിലക്കടവ് പ്രദേശങ്ങളിലായി ആയിരത്തിലേറെ വീടുകളിൽ വെള്ളം കയറി. ചാലിയാർ കരകവിഞ്ഞ് ഇരുകരകളിലുമുള്ള വീടുകളെല്ലാം വെള്ളത്തിലായി.ചാലിയാറിന് പുറമെ ചെറുപുഴ, ചാലിപ്പുഴ എന്നീ പുഴകളും കരകവിഞ്ഞു. വീടുകളിൽ വെള്ളം കയറിയതോടെ കുറേ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. വലിയൊരു പങ്ക് ജനങ്ങൾ കുടുംബസമേതം ബന്ധുവീടുകളിലേക്കും മറ്റും മാറി.കോഴിക്കോട് ജില്ലയിൽ 38 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 364 കുടുംബങ്ങളിൽ നിന്നായി 1067 ആളുകളെയാണ് ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നത്.

കക്കയം ഡാം അല്പസമയത്തിനുള്ളിൽ മൂന്ന് അടി വരെ തുറക്കും എന്ന് അറിയിച്ചിട്ടുണ്ട് . നിലവിൽ 45 സെന്റീമീറ്റർ ആണ് തുറന്നിരിക്കുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം. ചെറുവണ്ണൂർ, കുറ്റ്യാടി, തിരുവള്ളൂർ, പേരാമ്പ്ര, തുറയൂർ, ആയഞ്ചേരി, മരുതോങ്കര, ചക്കിട്ടപ്പാറ, മങ്ങരോത്ത്, വേളം, മണിയൂർ പഞ്ചായത്തുകൾക്കും വടകര, പയ്യോളി നഗരസഭകൾക്കും ആണ് നിർദ്ദേശം നൽകിയിട്ടുള്ളത്

പാലക്കാട് നഗരത്തിലെ മിക്ക ഹൗസിങ് കേ‍ാളനികളും വെള്ളത്തിൽ മുങ്ങികെ‍ാണ്ടിരിക്കുന്നു...മണ്ണാർക്കാ‍ട് പാലക്കയം, കരിമ്പ, അട്ടപ്പാടി, വടക്കഞ്ചേരി മംഗലം ഡാമിനു സമീപം ഒ‍‍ാടൻതേ‍ാടിൽ മേഖലയിൽ പലയിടത്തും ഉരുൾപൊട്ടി.വള്ളുനാടൻ മേഖലയിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. പാലക്കാട് അട്ടപ്പാടി റൂട്ടിലെ ഗതാഗതവും സ്തംഭിച്ചു...ഭാരതപ്പുഴ കരകവിഞ്ഞതേ‍ാടെ പട്ടാമ്പിപാലം വഴിയുള്ള ഗതാഗതം നിരേ‍ാധിച്ചു.

ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ വഴി ഉള്ള ട്രെയിനുകൾ വൈകും. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ,ബംഗളുരു, കൊച്ചുവേളി എന്നീ ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിട്ടു. ...ഏറനാട് എക്സ്പ്രസ് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക...എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സർവീസ് നടത്തില്ല. .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Landing കഴിഞ്ഞ 1 സെക്കറ്റിൽ 10,000 അടി ഉയരത്തിൽ,വീണ്ടും പറന്ന് വിമാനം..!ആകാശത്ത് വട്ടമിട്ടു,പൈലറ്റ് ചെയ്തത്  (31 minutes ago)

രാത്രിയിൽ മഴ ഉണ്ടാവും മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ഉൾക്കടലിൽ ന്യൂനമർദ്ദം; 48 മണിക്കൂറിൽ മഴ  (40 minutes ago)

അധോലോക കുറ്റവാളി അബു സലീം ജയിലില്‍ തുടരും, വിട്ടയയ്ക്കണമെന്ന അബു സലീമിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  (41 minutes ago)

ക്യാമറ കണ്ടതും ശ്വാസം മുട്ടി റിയാസ്...വീണയെ തൊടുന്നോടാ ദുബായിൽ പോയത് ഹണിമൂണിന്..? കരഞ്ഞു മെഴുകി ഹസന്‍  (46 minutes ago)

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി  (49 minutes ago)

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (2 hours ago)

CATS പൊലീസ് കേസെടുത്തു  (2 hours ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (2 hours ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (2 hours ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (2 hours ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (2 hours ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (3 hours ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (3 hours ago)

Malayali Vartha Recommends