ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

ചെമ്പൂരിലെ പഞ്ചരാപോൾ പ്രദേശത്ത് ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പ്രാദേശിക മൃഗസംരക്ഷകയായ റുബീന പത്താനാണ് പൊലീസിൽ പരാതി നൽകിയത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.ഓഗസ്റ്റിലാണ് പൂച്ചകളുടെ മൃതദേഹങ്ങൾ ശരീരഭാഗങ്ങൾ വിച്ഛേദിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
സെപ്റ്റംബർ 4ന് ആന്തരാവയവങ്ങൾ പുറത്തുവന്ന നിലയിൽ ആറ് പൂച്ചകളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. തൊട്ടടുത്ത ദിവസം മറ്റ് പൂച്ചകളുടെ മൃതദേഹവും കണ്ടെടുത്തു. പ്രതികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.സെപ്റ്റംബർ നാലിന് ആറ് പൂച്ചകളെ കൂടി ചത്ത നിലയിൽ കണ്ടെത്തി.
തൊട്ടടുത്ത ദിവസം മറ്റൊരു പൂച്ചയുടെ മൃതദേഹവും ഗുരുതരാവസ്ഥയിലുള്ള ഒരു പൂച്ചക്കുട്ടിയെയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.ചത്ത പൂച്ചകളിൽ ചിലതിന് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നതായും ശരീരത്തിൽ വ്യാപകമായ പരുക്കുകളുടെ പാടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനാണ് പൊലീസ് അന്വേഷണം നടത്തുന്നത്.തുടർന്ന് മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് (PETA)
ഇന്ത്യയുടെ സഹായത്തോടെ റുബീന പൊലീസിനെ സമീപിച്ചു. ഇതിന് പിന്നാലെ ആർസിഎഫ് പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha























