പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. ഇറാനും യുഎസും പരസ്പരം ആക്രമണം ശക്തമാക്കിയതോടെ എണ്ണവിലയും കുതിച്ചുയര്‍ന്നു. ആക്രമണം കടുത്തതോടെ ചൊവ്വാഴ്ച എണ്ണവില ബാരലിന് 99.46ഡോളറായാണ് ഉയര്‍ന്നത്.
ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയിൽ നടത്തുന്ന ആക്രമണങ്ങൾ എണ്ണവിലയും ഉയർത്തുകയാണ്. ഇത് പണപ്പെരുപ്പ ഭീഷണിയും വർധിപ്പിച്ചു. ഓഹരി വിപണികൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെ ആക്രമിച്ചതിനു പകരമായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകളെ തകർത്തെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇറാനിയൻ സൈന്യവുമായി ബന്ധമുള്ള 4 കപ്പലുകളെ ഒമാൻ തീരത്തും ഒരു കപ്പലിനെ ഖാർഗ് ദ്വീപിനു സമീപവുമാണ് ആക്രമിച്ചത്. ഇതിനു മറുപടിയായി ജോർദാനിലെ യുഎസ് ക്യാംപിനു നേരെ മിസൈൽ ആക്രമണം നടത്തിയെന്നു ഇറാനും പ്രതികരിച്ചു. കൂടുതൽ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടു തവണ യുഎസ് യുദ്ധക്കപ്പലിനെ ഇറാന്‍ ലക്ഷ്യമിട്ടെന്ന് ആരോപിച്ച് ഇറാന്റെ അഞ്ച് ഓയില്‍ ടാങ്കറുകള്‍ യുഎസ് തകർത്തു. ഗള്‍ഫ് ഒഫ് ഒമാനിലും ഖാര്‍ഗ് ദ്വീപിന് സമീപവുമാണ് ആക്രമണം ഉണ്ടായത്. പിന്നാലെ ജോര്‍ദാനിലെ യുഎസ് വ്യോമത്താവളം ആക്രമിച്ച് കൊണ്ടാണ് ഇറാന്‍ ഇതിന് മറുപടി നല്‍കിയത്.
അല്‍ അസ്‌റാസ് വ്യോമത്താവളത്തിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. അതേസമയം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഇറാന്റെ 20ഓളം മിസൈലുകളെ തടുത്തുവെന്നും ബാക്കിയുള്ള തുറന്ന പ്രദേശങ്ങളിലാണ് പതിച്ചതെന്നും ജോര്‍ദാന്‍ പ്രതികരിച്ചു.
തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ജോര്‍ദാനിലെ യു.എസ് സൈനിക താവളത്തിന് നേരെയും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് പറയുന്നത്. എന്നാല്‍ ഇറാന്‍ ഭൂരിഭാഗം മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന് ജോര്‍ദാന്‍ സേന മറുപടി കൊടുത്തു. ഇറാന്റെ ഭാഗത്തുനിന്നെത്തിയ 20 മിസൈലുകളില്‍ 18 എണ്ണം തകര്‍ക്കപ്പെടുകയും രണ്ടെണ്ണം ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ പതിക്കുകയും ചെയ്തു. ഇതില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം, കുവൈറ്റ്, ബഹ്‌റൈന്‍ തുറമുഖങ്ങള്‍ക്ക് സമീപമുള്ള എണ്ണ ടാങ്കറുകളുടെ ജീവനക്കാര്‍ക്ക് റെവല്യൂഷണറി ഗാര്‍ഡ്‌സ് നാവികസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എസ് ആക്രമണങ്ങള്‍ക്ക് പകരമായി ഈ എണ്ണക്കപ്പലുകള്‍ ലക്ഷ്യമിടാന്‍ സാധ്യതയുള്ളതിനാല്‍ ഉടനടി കപ്പലുകള്‍ ഉപേക്ഷിച്ചു പോകണമെന്നാണ് മുന്നറിയിപ്പ്.
ഇറാന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടാകുന്നതായി അമേരിക്ക വ്യക്തമാക്കി . കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ.ആര്‍.ജി.സി) തങ്ങളുടെ യുദ്ധക്കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് രണ്ട് തവണ ആക്രമണത്തിന് മുതിര്‍ന്നുവെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) ആരോപിച്ചത്. എന്നാല്‍ ഈ ആക്രമണങ്ങള്‍ അമേരിക്കന്‍ നാവികസേന തകര്‍ത്തുവെന്നും തങ്ങളുടെ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സെന്റ്‌കോം അറിയിച്ചു. മേഖലയില്‍ നിരീക്ഷണം തുടര്‍ന്നു വരികയാണെന്നും അവര്‍ അറിയിച്ചു. മറുപടിയെന്നോണം ഗള്‍ഫ് ഓഫ് ഒമാന്റെ ഭാഗത്തും ഇറാന്റെ ഖാര്‍ഗ് ദ്വീപിന് സമീപത്തുമായി കിടന്നിരുന്ന നിരവധി ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ അമേരിക്കന്‍ സേന തകര്‍ത്തുവെന്നും അവകാശപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് മുന്നോടിയായി കപ്പലുകളിലെ ജീവനക്കാരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി യു.എസ് സൈന്യം വ്യക്തമാക്കി.
ഹമാസ് ആക്രമണത്തെക്കുറിച്ച് 10 ദിവസം മുമ്പ് UAE പ്രസിഡൻ്റ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു:റിപ്പോർട്ട്
'ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് യുഎസ് യുദ്ധക്കപ്പലിനെ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ രണ്ട് തവണ ലക്ഷ്യമിട്ടു. എന്നാല്‍ ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി കപ്പല്‍ തടുത്തു. ഇതിന് തിരിച്ചടിയായി ഗള്‍ഫ് ഒഫ് ഒമാനില്‍ ഇറാന്റെ എണ്ണ കപ്പലുകളായ M/T കാവിസ്, M/T ചാര്‍മിനാര്‍, M/T ഹൊറിസോണ്‍ 1, M/T റീസ്‌കോയെയും ഖര്‍ഗ് ദ്വീപിന് സമീപം M/T ദേരിയയെയും യുഎസ് ആക്രമിച്ച് തകര്‍ത്തു'വെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമിക്കുന്നതിന് മുമ്പ് ക്രൂ അംഗങ്ങളോട് കപ്പല്‍ ഉപേക്ഷിക്കാന്‍ യുഎസ് സേന നിര്‍ദേശം നല്‍കിയിരുന്നുവെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ അരാംകോയിലും വിമാനത്താവളങ്ങളിലും ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ
അമേരിക്കന്‍ ആക്രമണങ്ങളില്‍ ശക്തമായ മുന്നറിയിപ്പാണ് ഇറാന്‍ നല്‍കിയിരിക്കുന്നത്. കുവൈത്ത്, ബഹ്‌റൈന്‍ തുറമുഖങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്‍ പ്രതികരിച്ചു. അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിട്ടുണ്ട്. ഖാര്‍ഗ് ദ്വീപിന് സമീപമുണ്ടായ ആക്രമണം ഇറാന്റെ ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചിട്ടുണ്ട്. ജാസ്‌കിലെ ദക്ഷിണ തുറമുറത്ത് ഗള്‍ഫ് ഒഫ് ഒമാനില്‍ മറ്റൊരു ടാങ്കര്‍ ആക്രമിക്കപ്പെട്ടെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം യമനിലെ ഹൂതികള്‍ സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങള്‍ക്ക് നേരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് യുദ്ധത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണ പ്രവിശ്യയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളും മറ്റ് യന്ത്രസാമഗ്രഹികളും ഹൂതികള്‍ ലക്ഷ്യമിട്ടതായി ഊര്‍ജ്ജ മന്ത്രി സ്ഥിരീകരിച്ചു. 73പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ സൗദിയില്‍ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയായ അരാംകോയ്ക്ക് പുറമേ വിമാനത്താവളങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹൂതികള്‍ അവകാശപ്പെടുന്നുണ്ട്.
അഭാ അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഖാലിദ് എയര്‍ബേസ്, അഭായിലേയും ജിസാനിലെയും അരാംകോ സൈറ്റുകളും ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ജിസാന്‍ അരാംകോ സൗദി - യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. നിരവധി തവണ ഹൂതികളുടെ ആക്രമണം നേരിട്ട സൗദിയുടെ വ്യവസായ കേന്ദ്രമാണ് ജിസാന്‍. ദിവസം 400,000 ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന റിഫൈനറിയാണ് ഇവിടെയുള്ളത്. എണ്ണയ്ക്ക് പുറമേ ഗാസോലിന്‍, അള്‍ട്രാ ലോ സള്‍ഫര്‍ ഡീസല്‍, മറ്റ് റിഫൈന്‍ഡ് ഉത്പന്നങ്ങള്‍ എന്നിവ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
ഫെബ്രുവരിയില്‍ ഇറാന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയും ഊര്‍ജ്ജ കേന്ദ്രങ്ങളും വലിയ സമ്മര്‍ദമാണ് നേരിടുന്നത്. യുഎസ് - ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കിലെ ഗതാഗതം സ്തംഭിച്ചതോടെ ചെങ്കടലിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. 2022 മുതല്‍ വലിയ തോതിലുള്ള പോരാട്ടങ്ങളെ നിയന്ത്രിച്ചിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെ ഇക്കഴിഞ്ഞ ജൂലായിലാണ് ഹൂതികള്‍ സൗദിക്കെതിരെ ആക്രമണം ആരംഭിച്ചത്.
ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് തകരാറിലായ ഒരു അമേരിക്കന്‍ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പിടിച്ചെടുത്തതായി ഐ.ആര്‍.ജി.സി അവകാശപ്പെട്ടതും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നു. എന്നാല്‍ ഇത് ഒരു പഴയ മാതൃകയിലുള്ള ഡ്രോണ്‍ മാത്രമാണെന്നും അതില്‍ രഹസ്യ വിവരങ്ങളോ സുരക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്നും അമേരിക്കന്‍ നാവികസേന വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് വിശദീകരിച്ചു.
ലോകത്തെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണിതെന്നാണ് ഇറാന്റെ അവകാശവാദം. പിടിച്ചെടുത്ത അന്തർവാഹിനിയുടെ വീഡിയോയും അവർ പുറത്തുവിട്ടു. പ്രാദേശിക ജലാശയത്തിൽ സർവേ നടത്തുകയായിരുന്ന തങ്ങളുടെ ഒരു അന്തർവാഹിനി തകരാറിലായിട്ടുണ്ടെന്ന് അറിയിച്ച യു.എസ്., ഇറാൻ പിടിച്ചെടുത്തതാണോ എന്ന് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. തകരാറിലായ ഡ്രോൺ പഴയ മോഡലാണെന്നും അതിൽ സെൻസിറ്റീവ് ഡേറ്റകളില്ലെന്നും യു.എസ്. പ്രതികരിച്ചു.
അന്ദുറിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച് ഡൈവ് എൽഡിക്ക് പത്തുദിവസംവരെയാണ് പ്രവർത്തനക്ഷമത. കൂടാതെ ആറുകിലോമീറ്റർവരെ ആഴത്തിൽ മുങ്ങാനും കഴിയും. ഓരോ ഡൈവ് എൽഡി യൂണിറ്റിനും ഏകദേശം രണ്ടര മില്യൺ ഡോളർ വിലവരുമെന്ന് യു.എസ്. സൈനിക വാർത്താ സൈറ്റായ ഡിഫൻസ് സ്‌കോപ്പ് 2024-ൽ റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളുടെ നാവികരെ അപകടത്തിലാക്കാത്തവിധം കടലിൽ നിരീക്ഷണംനടത്താനും എതിരാളികളുടെ നീക്കങ്ങളറിയാനും ആളില്ലാ അന്തർവാഹിനികളെയാണ് യു.എസ്. ആശ്രയിച്ചുകൊണ്ടിരിക്കുന്നത്.
ഇറാന്റെ അഞ്ച് ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി യു.എസ്. സെൻട്രൽ കമാൻഡ് നേരത്തെഅവകാശപ്പെട്ടിരുന്നു. യു.എസ്. യുദ്ധക്കപ്പലിനുനേരെ ഇറാൻ നടത്തുന്ന ബാലിസ്റ്റിക് മിസൈലാക്രമണങ്ങൾക്ക് മറുപടിയായാണിത്.
യു.എസ്. ആക്രമണങ്ങൾക്ക് തിരിച്ചടിയായി ജോർദാനിലെ അൽ-അസ്രഖിലെ യു.എസ്. സൈനിക താവളത്തിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. യു.എസ്. യുദ്ധവിമാനങ്ങളുടെ ഹംഗറുകൾക്കും അറ്റകുറ്റപ്പണി കേന്ദ്രങ്ങൾക്കും വലിയ നാശനഷ്ടംവരുത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് വന്ന 20 മിസൈലുകളിൽ 18 എണ്ണവും തകർത്തതായി ജോർദാൻ അവകാശപ്പെടുന്നു. രണ്ടെണ്ണം ജനവാസമില്ലാത്ത കേന്ദ്രങ്ങളിൽ പതിച്ചതായും ജോർദാൻ സൈന്യം അറിയിച്ചു. എന്നാൽ, ജോർദാനിൽ കനത്ത നാശനഷ്ടം വരുത്തിയെന്നാണ് ഐ.ആർ.ജി.സി.യുടെ അവകാശവാദം.
യു.എസ്. സൈന്യത്തിന് സൗകര്യമൊരുക്കുന്നുവെന്നാരോപിച്ച് കുവൈത്ത്, ബഹ്റൈൻ തുറമുഖങ്ങൾക്ക് സമീപമുള്ള എണ്ണടാങ്കറുകളിൽനിന്ന് ജീവനക്കാരോട് ഉടൻ മാറാൻ ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എസ്. കപ്പലുകളെ ആക്രമിക്കാൻ ഇറാൻ നടത്തുന്ന ഓരോ ശ്രമത്തിനും പകരം അവരുടെ എണ്ണടാങ്കറുകൾ തകർക്കുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.
ആറ് മാസത്തിലേറെയായി തുടരുന്ന ഈ യുദ്ധത്തില്‍, ലോകത്തെ അഞ്ചിലൊന്ന് എണ്ണയും ഗ്യാസും കടന്നുപോകുന്ന ഹോര്‍മൂസ് ഇടുക്കില്‍ ഇറാന്‍ ഉപരോധം തുടരുമ്പോള്‍, ഇറാനിയന്‍ തുറമുഖങ്ങളെ അമേരിക്കയും ഉപരോധിച്ചിരിക്കുകയാണ്. ഇത് ആഗോളതലത്തില്‍ വന്‍ എണ്ണപ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ഏഷ്യന്‍ വിപണിയില്‍ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിനോടടുക്കുകയാണ്.
ഇറാനും യുഎസും പരസ്പരമുള്ള ഏറ്റുമുട്ടൽ കടുപ്പിച്ചതോടെ ഹോർമുസ് വഴിയുള്ള ചരക്കു നീക്കം വീണ്ടും തടസപ്പെടുമെന്നാണ് വിപണി കരുതുന്നത്.
കഴിഞ്ഞ മാസങ്ങളിൽ നിന്ന് വിഭിന്നമായി ക്രൂഡോയിൽ വിപണിയിൽ ചൈനീസ് ഡിമാൻഡ് വർധിച്ചതും വില ഉയരാൻ കാരണമായെന്നാണ് വിദഗ്ധർ പറയുന്നത്. ഹോർമുസ് അടഞ്ഞതോടെ ലോക എണ്ണവിപണിയിൽ പ്രതിദിനം 10-15 ദശലക്ഷം ബാരൽ വരെ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ അന്ന് ചൈനീസ് ഡിമാൻഡ് കാര്യമായി ഇല്ലായിരുന്നു. ഇത് വില പിടിവിട്ടു കുതിക്കാതിരിക്കാൻ കാരണമായി. അതേസമയം, ചൈനയുടെ എണ്ണശേഖരം കുറയുകയും ഇറാനിൽ നിന്നുള്ള ഇറക്കുമതിക്ക് തടസം നേരിടുകയും ചെയ്തതാണ് പുതിയ വെല്ലുവിളി. ഇതോടെ കോംഗോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണവാങ്ങാനുള്ള ശ്രമത്തിലാണ് ചൈന. ഇത് എണ്ണവില കയറ്റാനുള്ള കാരണമായേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി യുഎസ്. ഇറാനെ വ്യോമയാന മേഖലയിൽ സഹായിക്കുന്ന കമ്പനികൾക്കെതിരെയാണ് പുതിയ നീക്കം. ഇറാന്റെ സ്വകാര്യ വിമാന കമ്പനിയായ മഹാൻ എയറിനും രാജ്യത്തെ മറ്റ് ഏവിയേഷൻ കമ്പനികൾക്കും ഇറാനിയൻ കമ്പനികളെ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങൾക്കുമാണ് പുതിയ വിലക്ക് ബാധകം. ഇറാന് സാമ്പത്തിക സഹായം നൽകുന്നവർക്കെല്ലാം തിരിച്ചടി നൽകുമെന്നാണ് യുഎസ് ട്രഷറി വകുപ്പിന്റെ പ്രഖ്യാപനം. ഇറാൻ സൈന്യത്തിന് പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് 2011 മുതൽ യുഎസ് ഉപരോധം നിലനിൽക്കുന്ന കമ്പനിയാണ് മഹാൻ എയർ.
മേഖലയിലെ സുരക്ഷയും കപ്പല്‍ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നീക്കങ്ങള്‍ സജീവമാണ്. പാരിസില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യൂങ്ങും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തങ്ങളുടെ തന്ത്രപ്രധാന സുരക്ഷാ സ്ഥിതിവിവരങ്ങള്‍ വിലയിരുത്താന്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം യു.എ.ഇയിലേക്ക് നിരീക്ഷണ സംഘത്തെ അയച്ചിട്ടുണ്ടെങ്കിലും, ഇത് സേനാ വിന്യാസത്തിന് മുന്നോടിയല്ലെന്ന് അവര്‍ വ്യക്തമാക്കി. ഹോര്‍മൂസ് മേഖലയിലെ സൈനിക സഹകരണത്തില്‍ യു.എസ് സമയപരിധി നിശ്ചയിച്ചുവെന്ന വാര്‍ത്തകളും ദക്ഷിണ കൊറിയ തള്ളി. 18 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഇറാന്റെ ഭാഗത്ത് ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത ഈ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നത്.
https://www.facebook.com/Malayalivartha
























