മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

മാസപ്പടി കേസിലെ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങളോട് കാട്ടിയ കടുത്ത ക്ഷോഭം രാഷ്ട്രീയ കേരളത്തിൽ പുതിയ പോർമുഖം തുറക്കുന്നു. ഗസ്റ്റ് ഹൗസിൽ വെച്ച് 'ബാത്ത്റൂമിലേക്കാണോ വരുന്നത്' എന്ന് ചോദിച്ച് മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞ പിണറായി വിജയന്റെ പ്രതികരണത്തെ കടുത്ത ഭാഷയിൽ പരിഹസിച്ചുകൊണ്ട് മുൻ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. മുൻപ് ജനങ്ങളോട് 'പോയി വീട്ടിൽ ചോദിക്കാൻ' പറഞ്ഞ പിണറായി വിജയനെ, ഇഡി നീക്കങ്ങളിലൂടെ ജനങ്ങൾ 'വീട്ടിലിരുത്തിച്ചു' എന്നാണ് രാഹുൽ ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തിയത്. മാസപ്പടി കേസിൽ എഫ്.ഐ.ആർ ശുപാർശയുമായി ഇഡി മുന്നോട്ട് പോകുമ്പോൾ പ്രതിപക്ഷ നേതാവ് അനുഭവിക്കുന്ന കടുത്ത രാഷ്ട്രീയ സമ്മർദ്ദമാണ് ഈ പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് യുഡിഎഫ് ആരോപണം.
https://www.facebook.com/Malayalivartha






















