വിവാഹത്തിൽ നിന്ന് പിന്മാറി; കണ്ണൂരിൽ യുവതിക്കും പുതിയ പ്രതിശ്രുത വരനും നേരെ ക്രൂരമായ അതിക്രമം; മുൻ ആൺസുഹൃത്തും കുടുംബവുമടക്കം 6 പേർക്കെതിരെ കേസ്

കണ്ണൂർ തളിപ്പറമ്പിൽ മുൻപ് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ 23-കാരിയായ യുവതിക്കും അവരുടെ പുതിയ പ്രതിശ്രുത വരനും നേരെ ക്രൂരമായ മർദനം. സംസാരിക്കാനെന്ന വ്യാജേന ധർമശാലയിലെ മുൻ ആൺസുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആറംഗ സംഘം ഇവരെ വളഞ്ഞിട്ട് ആക്രമിച്ചത്. യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും കടിച്ചുകീറി പരിക്കേൽപ്പിക്കുകയും ചെയ്തതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ സൗരവ്, ഇയാളുടെ മാതാപിതാക്കൾ ഉൾപ്പെടെ ആറുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. എന്നാൽ തങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദിക്കാൻ ശ്രമിച്ചെന്ന് കാട്ടി പ്രതിഭാഗവും കൗണ്ടർ പെറ്റീഷൻ നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha
























