ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസ് ആണ് പിടിയിലായത്. പ്രതിയുടെ ഗ്രാമത്തിലുള്ള പ്രോണിത (35) മകൾ ജോഹിത (നാല് ) എന്നിവരാണ് കൊല്ലപ്പെട്ടത് .
പശ്ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽനിന്നാണ് അവിടുത്തെ പോലീസിന്റെ സഹായത്തോടെ എസ്.ഐ. ഹർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി . ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്ന് പ്രതി . രണ്ടുമാസം മുമ്പാണ് ഇവരെ പരിചയപ്പെട്ടത്. പ്രവോദ് ദാസും പ്രോണിതയും പരിചയത്തിലായിരുന്നു. ഈ പരിചയംവെച്ച് അട്ടപ്പാടിയിലേക്ക് പ്രതിയുടെകൂടെ ജോലിക്കായി പോകുകയാണെന്ന് ഭർത്താവിനോട് പറഞ്ഞ് ഇവിടേക്ക് വന്നത് .
കൊലപാതകത്തിനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യംചെയ്തതിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തതവരുത്താനാവൂ .
ഞായറാഴ്ചയാണ് അട്ടപ്പാടി പുതൂർഭാഗത്ത് ഭവാനിപ്പുഴയിലെ ചീരക്കടവിൽ മൂന്ന് ചാക്കിലായി ശരീരഭാഗങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. യന്ത്രവാളുപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. കൂടാതെ യുവതിയുടെ തലയിൽ വെട്ടേറ്റിട്ടുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























