ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

വീണ്ടും യു എസ് ആക്രമണത്തിന് മറുപടിയുമായി ഇറാൻ . ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ രാത്രിയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി യുഎസ് സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു. ‘വാർത്തോഗ്’ എന്നറിയപ്പെടുന്ന A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടതായി CBS റിപ്പോർട്ടർ ജെന്നിഫർ ജേക്കബ്സ് എക്സിൽ കുറിച്ചു. ഏകദേശം എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും അവ പിന്നീട് വീണ്ടും സർവീസിൽ പ്രവേശിപ്പിച്ചതായും അവർ വ്യക്തമാക്കി.
ജോർദാനിലെ മുവാഫഖ് സാൽതി എയർ ബേസിൽ നടന്ന ഇറാന്റെ ആക്രമണത്തിനിടെയാണ് സംഭവമെന്നും റിപ്പോർട്ടിൽ പറയുന്നു.“ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ജോർദാനിലെ അമേരിക്കൻ സേന 30-ലേറെ പാട്രിയറ്റ് മിസൈലുകൾ വിക്ഷേപിച്ചു. ഇറാൻ ഒരു യുഎസ് നാവിക കപ്പലിനെ ലക്ഷ്യമിട്ടതിനെ തുടർന്ന് തിരിച്ചടിയായി അമേരിക്ക അഞ്ച് ഇറാനിയൻ ടാങ്കറുകൾ ആക്രമിച്ചതിന് പിന്നാലെയാണ് രാത്രിയിലെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്,” ജെന്നിഫർ ജേക്കബ്സ് കുറിച്ചു.
ഇതിന് മറുപടിയായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) എട്ട് ടാങ്കറുകൾക്കും രണ്ട് യുദ്ധക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു.ജോർദാനിലെ അമേരിക്കൻ വ്യോമതാവളവും ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നു.ഇറാനെതിരായ സൈനിക നടപടികൾക്കായി പ്രവർത്തിക്കുന്ന പ്രധാന വ്യോമശക്തി കേന്ദ്രങ്ങളിലൊന്നാണ് മുവാഫഖ് സാൽതി എയർ ബേസ്. ഇവിടെ ഡസൻ കണക്കിന് യുഎസ് യുദ്ധവിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ ആഴ്ച ആദ്യം അമേരിക്ക അഞ്ച് ഇറാനിയൻ ടാങ്കറുകൾ മുക്കിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഇതിന് തിരിച്ചടിയായി ഇറാൻ മേഖലയിൽ നിരവധി അമേരിക്കൻ സൈനിക താവളങ്ങൾക്കും യുഎസ് സഖ്യകക്ഷികൾക്കും നേരെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്., ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ജോർദാനിലെ അൽ-അസ്റാഖ് അമേരിക്കൻ താവളത്തിന് നേരെ ശക്തമായ മിസൈൽ ആക്രമണം നടത്തിയതായി അറിയിച്ചു. ‘ശിക്ഷാ നടപടി’യുടെ ഭാഗമായിരുന്നു ആക്രമണമെന്നാണ് ഇറാൻ വ്യക്തമാക്കിയത്.മാസങ്ങളായി ഉപരോധിച്ചിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് പുറത്തുള്ള നിയന്ത്രിത മേഖല വിപുലീകരിച്ചതായും ഇറാൻ അറിയിച്ചു.
https://www.facebook.com/Malayalivartha


























