Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍

10 SEPTEMBER 2026 04:26 PM IST
മലയാളി വാര്‍ത്ത

ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി-യുവ സംരംഭകത്വ സംഗമമായ ഐഇഡിസി (ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്റര്‍) സമ്മിറ്റ് 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച തൃശ്ശൂർ കൊടകര സഹൃദയ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടക്കും. "ഇനോവേഷൻ ബിയോണ്ട് ദ ഫ്യൂച്ചർ" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ പതിനായിരത്തിലധികം യുവ പ്രതിഭകളും വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുക്കും.

ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബർ 26-ന് പതിനാല് ജില്ലകളിലെയും ഐഇഡിസി ജില്ലാ ക്ലസ്റ്റർ കോർഡിനേറ്റർമാരുടെ സംസ്ഥാനതല യോഗത്തില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംരംഭകത്വ- നൂതനത്വ പ്രവർത്തനങ്ങളിൽ തുടക്കക്കാർക്ക് സഹായം ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. സെപ്റ്റംബർ 28-ന് നടക്കുന്ന ഐഇഡിസി സമ്മിറ്റ് 2026 വ്യവസായ, വാണിജ്യ, ഐടി, എഐ, സ്റ്റാർട്ടപ്പ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ 14 ജില്ലകളിലെ 14 ക്ലസ്റ്ററുകളിലായി പ്രവർത്തിക്കുന്ന 601 ഐഇഡിസികൾ, 1,000-ലധികം നോഡൽ ഓഫീസർമാർ, 4,000-ലധികം സ്റ്റുഡന്റ് ലീഡുകൾ, 250-ലധികം സ്റ്റാർട്ടപ്പുകൾ, 5,000-ലധികം പുതിയ ആശയങ്ങള്‍ തുടങ്ങിയവയുടെ ഒത്തു ചേരലാണ് ഉച്ചകോടിയിലൂടെ നടക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള എഴുപതിലധികം വിദഗ്ധര്‍ പരിപാടിയിൽ സംസാരിക്കും.

ഉച്ചകോടിയുടെ സമാപന ദിവസമായ സെപ്റ്റംബർ 29-ന് കേരള സ്റ്റാർട്ടപ്പ് മിഷനും ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഹയർ എജ്യുക്കേഷൻ ഇന്നൊവേഷൻ ലീഡേഴ്‌സ് ആൻഡ് നോഡൽ ഓഫീസേഴ്‌സ് കോൺക്ലേവ് നടക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലും അക്കാദമിക് പാഠ്യപദ്ധതിയിലും സംരംഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പ് ലോകത്തെക്കുറിച്ചുള്ള പ്രായോഗിക വിജ്ഞാനം നല്‍കുകയാണ് ഐഇഡിസി ഉച്ചകോടിയുടെ ലക്ഷ്യം. മുൻപരിചയമില്ലാത്തവർക്ക് പോലും പ്രയോജനപ്പെടുന്ന വിധത്തിൽ ശിൽപ്പശാലകൾ, വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകൾ, ലേണിംഗ് സ്റ്റേഷനുകൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

പ്രോജക്ടുകളും ആശയങ്ങളും സ്റ്റാർട്ടപ്പുകളും പ്രദർശിപ്പിക്കാനും, വ്യവസായ പ്രമുഖരിൽ നിന്നും നിക്ഷേപകരിൽ നിന്നും നേരിട്ട് മാർഗനിർദേശങ്ങൾ നേടാനും വിദ്യാർത്ഥികൾക്ക് ഉച്ചകോടിയിലൂടെ അവസരം ലഭിക്കും. സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നൂതന ആശയങ്ങൾ വികസിപ്പിക്കുന്നവർക്കും കഴിവുകൾ തെളിയിക്കാനുള്ള വേദിയായിരിക്കും ഉച്ചകോടി.

കൂടുതൽ വിവരങ്ങൾക്ക് https://iedcsummit.in

എന്ന വെബ്സൈറ്റിലോ iedckerala@startupmission.in,

അല്ലെങ്കിൽ iedcsummit@sahrdaya.ac.in എന്നീ ഇമെയിൽ വിലാസങ്ങളിബന്ധപ്പെടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (25 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (37 minutes ago)

CATS പൊലീസ് കേസെടുത്തു  (40 minutes ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (41 minutes ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (44 minutes ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (46 minutes ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (51 minutes ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (54 minutes ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (57 minutes ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (1 hour ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (1 hour ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (1 hour ago)

Malayali Vartha Recommends