സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...

ലഹരിക്ക് അടിമയായ മകന്റെ ക്രൂരതകൾ സഹിക്കവയ്യാതെ സ്വന്തം വീടുപേക്ഷിച്ച് ഓടേണ്ടി വന്ന പ്രായമായ മാതാപിതാക്കൾ. ഒടുവിൽ വസ്ത്രമെടുക്കാൻ മടങ്ങിയെത്തിയ അമ്മയെയും തടയാൻ ചെന്ന അച്ഛനെയും കത്തിയുമായി അക്രമിക്കാൻ തുനിഞ്ഞ മകൻ ജസ്റ്റിനെ, ജീവൻ രക്ഷിക്കാൻ പിതാവ് വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. മകൻ ചോര വാർന്ന് മരിച്ചതിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ജോയി ഇപ്പോൾ മരണത്തോട് മല്ലടിക്കുകയാണ്. ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാൻ പൊലീസിനോട് അപേക്ഷിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് വ്യക്തമാക്കുന്ന ആനക്കുളം കൊലപാതകം
https://www.facebook.com/Malayalivartha






















