മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും

മകളുടെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുടുംബചിത്രങ്ങളും പ്രസവകാല ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ച് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മകള്‍ ദുവയ്ക്ക് അച്ഛനായ രണ്‍വീറുമായുള്ള കൗതുകകരമായ മുഖസാമ്യമാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. മകള്‍ അച്ഛന്റെ തനിപ്പകര്‍പ്പാണെന്നും ജീനുകള്‍ കള്ളം പറയില്ലെന്നും ചൂണ്ടിക്കാട്ടി നിരവധിയാളുകളാണ് ചിത്രങ്ങള്‍ക്ക് താഴെ ആശംസകളുമായി എത്തിയത്.
2018 നവംബര്‍ 14നാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. തുടര്‍ന്ന് 2024 സെപ്റ്റംബര്‍ 8നാണ് ദമ്പതികള്‍ക്ക് മകള്‍ ദുവ ജനിക്കുന്നത്. മാതൃത്വം തന്റെ ജീവിതത്തെയും മുന്‍ഗണനകളെയും ആഴത്തില്‍ സ്വാധീനിച്ചതായി ദീപിക മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കിയിരുന്നതില്‍ നിന്ന് മറ്റൊരു ജീവന്റെ പൂര്‍ണ്ണ ഉത്തരവാദിത്തത്തിലേക്ക് മാറിയത് തന്നെ കൂടുതല്‍ പക്വതയുള്ളവളാക്കിയെന്ന് താരം പറയുന്നു. ക്യാമറക്കണ്ണുകളില്‍ നിന്നും മാധ്യമ ശ്രദ്ധയില്‍ നിന്നും മകളെ മാറ്റിനിര്‍ത്തി, സാധാരണവും സുരക്ഷിതവുമായ ഒരു ബാല്യകാലം ഉറപ്പാക്കാനാണ് ദമ്പതികള്‍ ആഗ്രഹിക്കുന്നത്.
https://www.facebook.com/Malayalivartha
























