ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. അധ്യാപകനായ സന്തോഷാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന കുട്ടിയോട് സ്പീച്ച് തെറാപ്പിസ്റ്റ് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അമ്മയോടു പറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. ജൂലായിലാണ് പീഡനം നടന്നത്. വീട്ടുകാര്‍ ശ്രീകാര്യം പോലീസിലും സ്‌കൂളിലും സംഭവം അറിയിച്ചു.
ശ്രീകാര്യം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്മ ഡി.ജി.പി.ക്കും പരാതിനല്‍കി. കുട്ടി നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നുകാട്ടി പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.
https://www.facebook.com/Malayalivartha






















