ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം... സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും കുഞ്ഞിന്റെയും മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി.ഉണ്ണിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. അപകടം പുനസൃഷ്ടിച്ചും ശാസ്ത്രീയ പരിശോധനകള്‍ നടത്തിയും അസ്വാഭാവികതയില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുവന്നത്.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വാഹനമോടിച്ചിരുന്നത് അര്‍ജുനാണെന്ന് സ്ഥിരീകരിച്ചിരുന്നു. നേരത്തെ അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആണെന്ന് അര്‍ജുന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















