ചോദ്യങ്ങളുടെ ഉത്തരം അറിയാതെ വന്നപ്പോൾ കോപ്പിയടിച്ച് വിദ്യാർത്ഥി!! രോഷാകുലനായ അധ്യാപകൻ എട്ടാം ക്ലാസുകാരനെ ചൂരല്‍ കൊണ്ട് അടിച്ച് മർദ്ദനം

പാലക്കാട് കുമരനെല്ലൂര്‍ ഇളയംപറമ്ബില്‍ ജാഫറിന്റെ മകന്‍ ജുമാന്‍ അഹമ്മദിനാണ് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡനില്‍ താമസിച്ച് പഠിക്കുന്ന പാലക്കാട് സ്വദേശിയായ എട്ടാം ക്ലാസുകാരനെയാണ് അധ്യാപകന്‍ ചൂരല്‍ കൊണ്ട് അടിച്ചത്. ചോദ്യങ്ങളുടെ ഉത്തരം അറിയാത്തതിനാലാണ് കോപ്പി അടിച്ചതെന്നും ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ ചൂരല്‍കൊണ്ട് തല്ലുകയായിരുന്നുവെന്നും വിദ്യാര്‍ഥി പറഞ്ഞു. മറ്റു വിദ്യാര്‍ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിതാവും ബന്ധുക്കളും സ്ഥലത്തെത്തി കുട്ടിയെ താമരശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയുടെ പരാതിയില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകനെ സ്ഥാപനത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മര്‍ക്കസ് ഗാര്‍ഡന്‍ അധികൃതര്‍ പറഞ്ഞു.സംഭവത്തില്‍ താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















