വെടിയേറ്റ് മരിച്ച നിലയിൽ മലയാളി യുവാവിനെ കേരള- കര്‍ണാടക വനാതിര്‍ത്തിയില്‍ കണ്ടെത്തി

മലയാളി യുവാവിനെ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയിൽ കേരള- കര്‍ണാടക വനാതിര്‍ത്തിയില്‍ കണ്ടെത്തി. പാണത്തൂര്‍ ചെത്തുംങ്കയം സ്വദേശി ഗണേഷ് ആണ് മരിച്ചത്. മൃതദേഹം വെടിയേറ്റ നിലയിലായിരുന്നു. പാണത്തൂര്‍ എള്ളുകൊച്ചി എന്ന സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
അതേ സമയം ഗണേഷിന് വെടിയേറ്റതെങ്ങനെയെന്നതിനെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് വച്ചു മറ്റൊരാളെയും വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























