അടിമാലി ഇരട്ടക്കുട്ടികളുടെ മരണം: തിന്നറല്ല, ഉള്ളിൽച്ചെന്നത് മാരക കീടനാശിനി; പിതാവിന്റെ മൊഴികളിൽ കടുത്ത വൈരുദ്ധ്യം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്...

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുഞ്ഞുങ്ങൾ ഒരേ രാത്രിയിൽ മരണമടഞ്ഞ സംഭവത്തിൽ അടിമാലി പോലീസ് അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്.കുഞ്ഞുങ്ങൾ പെയിന്റ് തിന്നർ കുടിച്ചാണ് മരിച്ചതെന്ന പിതാവ് അഫ്സലിന്റെ ആദ്യ മൊഴി പോലീസ് പൂർണ്ണമായും തള്ളിക്കളഞ്ഞു. പ്രാഥമിക പരിശോധനയിൽ കുഞ്ഞുങ്ങളുടെ ശരീരത്തിൽ ചിതൽ നാശിനിയുടെ മാരകമായ വിഷാംശമാണ് കണ്ടെത്തിയിരിക്കുന്നത്. വീടിനുള്ളിൽ നിന്നും ചോർന്ന നിലയിൽ കണ്ടെത്തിയ കീടനാശിനി കുപ്പിയിൽ കുഞ്ഞുങ്ങളുടെ കൈപ്പാടുകൾ പതിഞ്ഞിട്ടുണ്ടെങ്കിലും, മാതാപിതാക്കൾ തമ്മിൽ മുൻപുണ്ടായിരുന്ന കടുത്ത കുടുംബവഴക്കാണ് കേസിൽ വലിയ സംശയങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പിതാവിനെയും മാതാവിനെയും ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha























