പാലായില്‍ തിങ്കളാഴ്ച വോട്ടെടുപ്പ്.... പരസ്യ പ്രചരണം അവസാനിച്ചു, ഇന്നും നാളെയും നിശബ്ദ പ്രചരണം, സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥികള്‍ കാണും

പാലായില്‍ തിങ്കളാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യ പ്രചരണം മുന്നണികള്‍ അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാവും ഇന്നും നാളെയും സ്ഥാനാര്‍ഥികള്‍. സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥികള്‍ കാണും. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിയും ഇന്ന് പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കും.
എന്നാല്‍ ശ്രീനാരായണ ഗുരു സമാധി ദിനമായതിനാല്‍ കാതടപ്പിച്ചുള്ള പ്രചാരണ കോലാഹലങ്ങള്‍ ഇന്നുണ്ടാകില്ലെന്ന് മുന്നണികള്‍ അറിയിച്ചിട്ടുണ്ട്. വാഹന പര്യടനം പൂര്‍ത്തിയായതിനാല്‍ നാട്ടിലെ പൗരപ്രമുഖരെയും മറ്റും നേരിട്ടു കണ്ടാവും പ്രധാന സ്ഥാനാര്‍ഥികളുടെ ഇന്നത്തെ പ്രചാരണം.
https://www.facebook.com/Malayalivartha
























