ദേശീയ ജലപാതയിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്ന് ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപെട്ടു
കൊല്ലം കരുനാഗപ്പള്ളിയില്‍ ദേശീയ ജലപാതക്ക് അരികിലൂടെ കടന്നുപോകുന്ന കടത്തുകടവ് വെള്ളനാതുരുത്ത് ക്ഷേത്രം റോഡിലൂടെ ലോഡുമായി വന്ന ലോറി ദേശീയ ജലപാതയിലേക്ക് മറിഞ്ഞെങ്കിലും ലോറിയില്‍ നിന്ന് ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപെട്ടു.
അരികിലുണ്ടായിരുന്ന ഒരു കടത്തുകാരനാണ് വെള്ളത്തിലേക്ക് മുങ്ങിതാണ ലോറിയില്‍ നിന്നും ഡ്രൈവറെ രക്ഷപെടുത്തിയത്.
മൂന്നു വര്‍ഷം മുന്‍പ് പണിത റോഡ് തകര്‍ന്നാണ് ലോറി ദേശീയ ജലപാതയിലേക്ക് മറിഞ്ഞത്.
റോഡ് ഇടിഞ്ഞു താണതായിരുന്നു അപകട കാരണം. വെള്ളത്തിലേക്ക് മുങ്ങി താഴുകയായിരുന്ന ലോറിയുടെ ഡ്രൈവര്‍ ക്യാബിനില്‍ ഷിഹാബുദ്ദീന് അകപ്പെട്ടുപോയി.
തൊട്ടടുത്തുണ്ടായിരുന്ന കടത്തുകാരന് പുഷ്പേന്ദ്രന്‍ വള്ളത്തിലെത്തി ഷിഹാബുദ്ദിനെ രക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha