കോഴിക്കോട് തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു
കോഴിക്കോട് തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ കഴിഞ്ഞ ദിവസം മുതല്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. പുത്തനത്താണിക്ക് സമീപം കഴിഞ്ഞ ദിവസം ചുങ്കത്ത് വെച്ച് സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബസ് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയത്.
എന്നാല്‍ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha