കിഫ്ബിയുടെ മറവിൽ സംസ്ഥാനത്ത് കോടികളുടെ അഴിമതി; നിർമാണ ചുമതല ചീഫ് എൻജിനീയർക്ക് മാത്രം നൽകിയതിൽ ദുരൂഹത; ട്രാൻസ്ഗ്രിഡിൽ വൻ അഴിമതിയെന്ന് ചെന്നിത്തല
കിഫ്ബിയുടെ മറവിൽ സംസ്ഥാനത്ത് കോടികളുടെ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിക്ക് കീഴിലെ കെ.എസ്.ഇ.ബി പദ്ധതിയായ ട്രാൻസ്ഗ്രിഡിൽ വൻ അഴിമതി നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. നിലവിലെ തുക മാറ്റി 65 ശതമാനത്തോളം തുക ഉയർത്തി നിശ്ചയിച്ചത് ആരുടെ അനുമതിയോടെയാണെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നു പറഞ്ഞ ചെന്നിത്തല വൈദ്യുതി മന്ത്രിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും കള്ളം കയ്യോടെ പിടിച്ചതിന്റെ വേവലാതിയാണ് ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കുമെന്നും തുറന്നടിച്ചു. നിർമാണ ചുമതല ചീഫ് എൻജിനിയർക്ക് മാത്രം നൽകിയതിൽ ദുരൂഹതയുണ്ട്. സെറ്റെർലൈറ്റും ചീഫ് എൻജിനിയറും തമ്മിലുള്ള ബന്ധത്തിൽ ദുരൂഹതയുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. പണമിടപാടിലെ കള്ളക്കളികൾ പുറത്തുവരാതിരിക്കാനാണ് ഓഡിറ്റിംഗ് നിഷേധിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
https://www.facebook.com/Malayalivartha