ദുബായില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി, സോക്സിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്
ദുബായില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം കാലില്‍ ധരിച്ചിരുന്ന സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ദുബായില്‍ നിന്നും വന്ന തിരിച്ചിറപ്പിള്ളി സ്വദേശിയില്‍ നിന്നുമാണ് 208 ഗ്രാം സ്വര്‍ണം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. നെടുമ്പാശ്ശേരിയില്‍ നിന്നും ചെന്നൈ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന് പിടിയിലായത്.
https://www.facebook.com/Malayalivartha