ദുബായിയില്‍ നിന്നും എത്തിയത് സോക്സില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്തി...നെടുമ്ബാശ്ശേരിയില്‍ നിന്നും ചെന്നൈ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തിരിച്ചിറപ്പിള്ളി സ്വദേശി പിഡിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ....
നെടുമ്ബാശ്ശേരിയില്‍ നിന്നും ചെന്നൈ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന് പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോ സ്വര്‍ണ്ണം പുറത്തു കടത്തിയതെന്നറിയാന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പല രൂപത്തിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം നടക്കുന്നത്. ഷൂസില്‍ ഒളിപ്പിച്ചും മറ്റും പല ശ്രമങ്ങളും നടന്നിട്ടുണ്ട്. ഇപ്പോള്‍ സോക്സില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചിരിക്കുകയാണ് ഒരു യാത്രക്കാരന്. കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. യാത്രക്കാരനെ സിഐഎസ്എഫുകാര്‍ പിടികൂടി. ദുബായിയില്‍ നിന്നും വന്ന തിരിച്ചിറപ്പിള്ളി സ്വദേശിയില്‍ നിന്നുമാണ് 208 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. കാലില്‍ ധരിച്ചിരുന്ന സോക്സിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha