ദേഹം മുഴുവൻ മണ്ണെണ്ണ ഒഴിച്ച് നാല്‍പ്പത്തിയൊന്നുകാരി ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത്!! തീപ്പെട്ടിയുരച്ച് സ്വയം തീകൊളുത്താനൊരുങ്ങിയതോടെ നാട്ടുകാർ വളഞ്ഞു; പിന്നെ സംഭവിച്ചത്...
ദേഹം മുഴുവൻ മണ്ണെണ്ണ ഒഴിച്ച് നാല്‍പ്പത്തിയൊന്നുകാരി ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത്!! തീപ്പെട്ടിയുരച്ച് സ്വയം തീകൊളുത്താനൊരുങ്ങിയതോടെ നാട്ടുകാർ വളഞ്ഞു; പിന്നെ സംഭവിച്ചത്... കൊടുങ്ങല്ലൂര്‍ എടവിലങ്ങ സ്വദേശിനിയായ നാല്പ്പത്തിയൊന്നുകാരിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. പിന്നീട് വനിതാ കാവല്‍ക്കാരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. ശേഷം പോലീസിന് കൈമാറി. ഗുരുവായൂര്‍ പോലീസ് ഇവരെ പിന്നീട് വീട്ടിലെത്തിച്ചു. സ്ത്രീ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. തൊഴാനെത്തിയ സ്ത്രീയാണ് ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച് സ്വയം തീകൊളുത്താനൊരുങ്ങിയത്. സംഭവം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച ഉച്ഛയ്ക്ക് മുന്‍പായിരുന്നു സംഭവം. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി.
https://www.facebook.com/Malayalivartha