''ഹലോ പോലീസ് സ്റ്റേഷൻ '' മറുതലയ്ക്കൽ സ്ത്രീ ശബ്ദമെങ്കിൽ കൊച്ചു വർത്തമാനം ; പുരുഷ ശബ്ദമെങ്കിൽ തെറി വിളി ; യുവാവിനെ കൊണ്ട് പൊറുതി മുട്ടി പോലീസ്
ഹലോ വനിത പോലീസ് സ്റ്റേഷൻ അല്ലേ ? അതെ... പിന്നെ കേൾക്കുന്നത് പച്ച തെറി. വനിതാ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ദിവസവും അശ്ലീലം പറയുന്ന യുവാവിനായി പോലീസ് അന്വേഷണം നടത്തുന്നു. ഇയാൾ കാരണം ഗതി കെട്ടിരിക്കുകയാണ് പോലീസ്. വനിതാ പോലീസ് സ്റ്റേഷനില്‍ വിളിക്കുമ്പോൾ കേൾക്കുന്നത് സ്ത്രീ ശബ്ദമാണെങ്കിൽ പഞ്ചാര സംസാരമായിരിക്കും. കേൾക്കുന്നത് പുരുഷ ശബ്ദമാണെങ്കിൽ തെറി വിളിയും. ഈ കാരണത്താൽ വനിതാ സ്റ്റേഷനില്‍ എപ്പോഴും ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കേണ്ട അവസ്ഥയാണ്. എന്തെങ്കിലും അത്യാവശ്യത്തിന് വനിതാ സ്റ്റേഷനിലേക്ക് വിളിക്കുന്നവര്‍ക്ക് ലൈന്‍ കിട്ടാതാവുകയും ചെയ്യുന്നു. .താൻ വിളിക്കുന്നത് പോലീസ് സ്റ്റേഷനിലേക്കാണോ എന്ന് ഉറപ്പിച്ച ശേഷമാണ് തെറി പുറത്തേക്കിറക്കുന്നത്. തെറി പറയുന്ന യുവാവിനെതിരെ കേസ് പല തവണ എടുത്തു . പക്ഷേ ഫലമില്ല. ഇയാൾ മ്യൂസിയം സ്റ്റേഷനില്‍ വിളിക്കുകയും സ്റ്റേഷന് ഹൗസ് ഓഫിസറെ പച്ചത്തെറി വിളിക്കുകയും ചെയ്തു. ഇതേ തുടർന്ന് നേരത്തെ ഇയാളെ പിടികൂടി ജയിലില്‍ അടച്ചിരുന്നു.
ജയിലില്‍ നിന്നും ഇറങ്ങിയ ശേഷവും ഫോണ്‍ വിളിക്ക് യാതൊരു മാറ്റവുമില്ല. പുതിയ തെറിവിളികൾ കൂടുകയും ചെയ്യുന്നു. വലിയ തെറികളാണ് ഇയാൾ നടത്തുന്നത്. ജനമൈത്രി പോലിസിനു നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് ഇയാൾ തെറി വിളിക്കുന്നത്. ജില്ലയ്ക്ക് അകത്ത് നിന്നും പുറത്തു നിന്നുമൊക്കെ ഇയാള്‍ വ്യത്യസ്ത നമ്പറുകളില്‍ നിന്നും തെറിവിളി നടത്താറുണ്ട്. അത് കൊണ്ടു തന്നെ ഇയാളെ കുടുക്കാൻ പോലീസ് വല വിരിച്ച് കഴിഞ്ഞു.
https://www.facebook.com/Malayalivartha