''ഡബ്ല്യു.സി.സിയുടെ വരവ് മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി'' ആരോപണവുമായി നടി മാലാ പാർവതി
സിനിമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളുടെ പക്ഷത്ത് നിൽക്കുവാൻ തുടങ്ങിയ വനിതാ സംഘടനയാണ് ഡബ്ല്യു.സി.സി. നടി അക്രമിക്കപ്പെട്ട സംഭവത്തിൽലൊക്കെ സംഘടന എടുത്ത നില പാടുകളും പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. എന്നാൽ ഡബ്ല്യു.സി.സി വന്നതിനു ശേഷം മലയാള സിനിമയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന അഭിപ്രായം പലരും പറഞ്ഞുവെന്ന് നടി മാലാ പാര്‍വതി . ഡബ്ല്യു.സി.സിക്ക് ശേഷം സിനിമാ സെറ്റിൽ തമാശ പറയുവാനോ സ്വതന്ത്രമായി ഇടപെടുവാനോ ഉള്ള ധൈര്യം ഇല്ലെന്ന പരാതി പൊതുവെ ആള്ക്കാര് പറയുന്നതായി താന്‍ കേട്ടിട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു.
നടി മാല പാർവതി ഡബ്ല്യു.സി.സിയില്‍ അംഗമല്ല. എന്നാല്‍ താൻ ഡബ്ല്യു.സി.സിയില്‍ ഉണ്ടെന്ന തെറ്റിധാരണ പലർക്കും ഉണ്ടെന്ന് പാർവതി പറഞ്ഞു. അയ്യോ ദേ ഡബ്ല്യു.സി.സി വന്നു എന്ന തരത്തിൽ പലരും തന്നോട് സംസാരിച്ചുവെന്ന് നടി പറഞ്ഞു. ദിലീപ് വിഷയത്തില്‍ താനെടുത്ത നിലപാടാണ് എന്നെ ഡബ്ല്യു.സി.സിയില്‍ നിന്നും അകറ്റി നിർത്താൻ കാരണമായി കരുതുന്നത്. ദിലീപ് വിഷയത്തില്‍ താനെടുത്ത നിലപാടില്‍ മാറ്റമില്ലെന്ന് അവർ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha