172 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു.... വിമാനം അടിയന്തരമായി നിലത്തിറക്കി, യാത്രക്കാര്‍ക്കും ആര്‍ക്കും പരിക്കില്ല
172 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു. എയര്‍ഇന്ത്യയുടെ എ321 വിമാനമാണ് അപകടത്തില്‍പെട്ടത്. ഉടനെ തന്നെ അടിയന്തരമായി വിമാനം നിലത്തിറക്കി. യാത്രക്കാര്‍ക്കും ആര്‍ക്കും പരിക്കില്ല.
ഈ പ്രശ്നം കാരണം വിമാനം തിരിച്ചു പോകാന്‍ നാലു മണിക്കൂര്‍ വൈകി. ഇതു കൂടാതെ വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്നും കൊച്ചി വഴി തിരുവനന്തപുരത്തേയ്ക്കുള്ള വിമാനവും ആകാശച്ചുഴിയില്പെട്ടിരുന്നു. രണ്ട് സംഭവത്തിലും യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. ഇങ്ങനെ അപകടമുണ്ടാകാനുള്ള കാരണത്തെ കുറിച്ച് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha