മലപ്പുറത്ത് ഒഴുക്കില്‍പെട്ട് കാണാതായ അഞ്ചു പേരില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി...

ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ചുപേരില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കാളികാവ് ചോക്കാട് ചീങ്ങക്കല്ലില്‍ വെച്ചാണ് അപകടം നടന്നത്. സന്ദര്‍ശനത്തിനായി 15 അംഗ സംഘമാണ് വേങ്ങരയില്‍ നിന്നും ഇവിടെ എത്തിയത്.
വേങ്ങര പറമ്പില്‍പടി സ്വദേശി യൂസഫ്(25), ബന്ധു ജുബൈദിയ(31), ഒരു വയസ്സുകാരി അബീഹ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കില്‍പ്പെട്ട ഷഹീദ, അജ്മല്‍, എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പെട്ടെന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതിനിടെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു അഞ്ചുപേര്‍.
ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വയസ്സുകാരി അബീഹയുടെ മൃതദേഹം ഏറെ വൈകി കണ്ടെടുത്തതോടെ തെരച്ചില്‍ അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha






















