പുതിയ മൊബൈൽ ഫോൺ വാങ്ങിയ ഭാര്യയോട് ഭർത്താവ് കലിപ്പ് തീർത്തത് തൂമ്പാകൈകൊണ്ട് അടിച്ച്; തടയാനെത്തിയ ഭാര്യാസഹോദരന്റെ തലയ്ക്ക് എട്ടു തുന്നൽ:- ഇരുവരേയും ആക്രമിച്ചതിന് വധശ്രമത്തിന് പോലീസ് കേസെടുത്തു...

പുതിയ മൊബൈൽ ഫോൺ വാങ്ങിയ ഭാര്യയോട് ഭർത്താവ് കലിപ്പ് തീർത്തത് തൂമ്പാകൈകൊണ്ട് അടിച്ച്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം അരങ്ങേറിയത്. തടയാൻ ശ്രമിച്ച ഭാര്യാസഹോദരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കടയ്ക്കോട് റേഷൻകടമുക്ക് ശക്തിമന്ദിരത്തിൽ സുരേഷി(46)നെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യ പുതിയ മൊബൈൽ ഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഭാര്യാസഹോദരൻ മുരളീധരന്റെ തലയ്ക്ക് എട്ടു തുന്നലുണ്ട്. ഇവരെ രണ്ടുപേരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് സുരേഷിന്റെ പേരിൽ കേസെടുത്തത്. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha






















