കേരളത്തിലെ ആദ്യ പുരുഷ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹം!! തൃശൂര്‍ മാരിയമ്മന്‍ കോവിലില്‍ വെച്ച് ട്രാന്‍സ്ജെന്‍ഡര്‍ നര്‍ത്തകി ശിഖയെ സ്വന്തമാക്കി മിസ്റ്റര്‍ കേരള

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു. ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്യുന്ന പ്രവീണ്‍, ഇപ്പോള്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ട്രാന്‍സ്ജെന്‍ഡര്‍ നര്‍ത്തകി ശിഖയെ സ്വന്തമാക്കിയിരിക്കുകയാണ് മിസ്റ്റര്‍ കേരള. കേരളത്തിലെ ആദ്യ പുരുഷ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹമാണിത്. തൃശൂര്‍ മാരിയമ്മന്‍ കോവിലില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോ വിഭാഗത്തിലെ ജേതാവാണ് പ്രവീണ്‍. ഡിവൈഎഫ്‌ഐ ട്രാന്‍സ് ജെന്‍ഡര്‍ യൂണിറ്റ് പ്രസിഡന്റായ ആലപ്പുഴ സ്വദേശി ശിഖയെയാണ് പ്രവീണ്‍ വിവാഹം ചെയ്തത്.
https://www.facebook.com/Malayalivartha






















