നഗ്നചിത്രങ്ങല്‍ കാണിച്ച് സുനിഷ് സിദ്ദിഖ് തന്റെ കയ്യില്‍ നിന്ന് അമ്ബതിനായിരം രൂപ തട്ടിയെടുത്തു; പീഡനം വിവരം പുറത്ത് പറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിയും... ആലപ്പുഴയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

വള്ളികുന്നം ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖിനെയാണ് അറസ്റ്റ് ചെയ്തത്. നഗ്നചിത്രങ്ങല്‍ കാണിച്ച് സുനിഷ് സിദ്ദിഖ് തന്റെ കയ്യില്‍ നിന്ന് അമ്ബതിനായിരം രൂപ തട്ടിയെടുത്തുവെന്നും വീട്ടമ്മ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം വിവരം പുറത്ത് പറഞ്ഞാല്‍ വകവരുത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഏറെനാളായി ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നതിനാലാണ് പരാതിപ്പെട്ടതെന്നും വീട്ടമ്മ പോലീസില്‍ മൊഴി നല്‍കി. അതേസമയം സുനിഷ് സിദ്ദിഖ് ഡിവൈഎഫ്‌ഐ ഭാരവാഹി അല്ലെന്നും അനുഭാവി മാത്രമാണെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. കേസുമായി ബന്ധപെട്ടു ശനിയാഴ്ച വൈകുന്നേരമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha






















